ബാലുശ്ശേരി : പ്രശസ്ത ചെണ്ടവാദ്യകലാകാരൻ ഉള്ളിയേരി ശങ്കരമാരാർ അന്തരിച്ചു. എൺപത് വയസായിരുന്നു.

കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്കാരം (2004) കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യ ശ്രീ പുരസ്കാരം (20 21 ) അഖില കേരള മാരാർ ക്ഷേമ സഭയുടെ വാദ്യ കാല ചാര്യ പുരസ്കാരം എന്നിവയടക്കം നിരവധി അവാർഡുകളും ഉപഹാരങ്ങളും ലഭിച്ചിടുണ്ട്.
നിരവധി ശിഷ്യഗണങ്ങൾ ഉള്ള ശങ്കരമാരാർ വിവിധ ക്ഷേത്രങ്ങളിൽ ചെണ്ടവാദ്യം അവതരിപ്പിച്ചിരുന്നു. ആ കാശവാണിയിൽ നിരവധി തവണ തായമ്പക അവതരിപ്പിച്ചു.
ഭാര്യമാർ : തങ്കമണി മാരസ്യാർ. പരേതയായ വിലാസിനി മാരസ്യാർ. മക്കൾ : ഷാ ബു , നിഷാന്ത്, മരുമക്കൾ. അനിത, പ്രവീണ
Renowned chenda player Ullieri Shankaramarar passed away