എരവന്നൂര്‍:കാര്‍ഷിക സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലായ പുല്ലാളൂരിലെ കാളപൂട്ട് മത്സരം കാണാന്‍ എരവന്നൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും എത്തി.കുറച്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ന് പുല്ലാളൂരില്‍ നടന്ന കാളപൂട്ടു മത്സരം കാണാനാണ് നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരോടൊപ്പം എത്തിയത്.
ഒരു കാലത്ത് വളരെ പ്രസിദ്ധമായ കാളപൂട്ട് മത്സരമാണ് ഇന്ന് പുല്ലാളൂരില്‍ വീണ്ടും നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം ജോഡി ഉരുക്കള്‍ പങ്കെടുത്ത മത്സരം കാണാന്‍ അനവധി നാട്ടുകാരും എത്തിച്ചേര്‍ന്നിരുന്നു.കാളപൂട്ട് മത്സരത്തിന്റെ രീതികളും ചരിത്രവും മുന്‍ വാര്‍ഡ് മെമ്പറായ കെ.ടി.അബ്ദുല്‍ അസീസ്, അബ്ദുല്‍ മജീദ് മാസ്റ്റര്‍,കാളപൂട്ട് നടത്തിപ്പുകാരന്‍ കൂടിയായ ഇസ്മായില്‍ അങ്കത്തായി എന്നിവര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു നല്‍കി.
സ്‌കൂള്‍ സീഡ് കോര്‍ഡിനേറ്റര്‍ ജമാലുദ്ദീന്‍ പോലൂര്‍, ടി.കുഞ്ഞിമാഹിന്‍ ,സഫ്‌നാസ്.പി, സഫിയ ബദരി,കെ. സുഹൈറ, മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
PUllalur Feset - Eravanur AMLP SChool Student