ചാലിക്കര : ആരോഗ്യ രംഗത്ത് നാടിൻ്റെ ഹൃദയ തുടിപ്പായിവെൽകെയർ പോളിക്ലിനിക്ക്. വിദഗ്ത ഡോക്ടർമാരുടെ മികവാർന്ന പരിചരണവും ജീവനക്കാരുടെ സ്വാന്തന ഇടപെടലുമായി സേവന രംഗത്ത് ഒരു വർഷം പിന്നിടുകയാണ് വെൽകെയർ. രോഗത്തെ ചികിൽസിക്കുന്നതിനൊപ്പം ആരോഗ്യം സംരക്ഷിക്കുകയും മാത്രമല്ല, രോഗികൾക്ക് അവർ അർഹിക്കുന്ന കാരുണ്യവും പരിചരണവും നൽകുക എന്നതാണ് ആരോഗ്യ ചികിത്സാരംഗത്ത് ഉള്ളവരുടെ ഉത്തര വാദിത്വം.
ഈ ലക്ഷ്യവുമായി സ്നേഹ സമ്പന്നതയുടെ കാര്യത്തിൽ ഒട്ടും കുറവില്ലാത്ത ആളുകളുടെ ഇടലേക്ക് വെൽകെയർ ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഒരുപാടായിരുന്നു. ചാലിക്കരയിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാർക്ക് സമഗ്രവും ഉയർന്ന നിലവാരവുമുള്ളതുമായ ആരോഗ്യ സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനൊപ്പം ഒരു ഫോൺ കോൾ നേരത്തിനിടയിൽ നിങ്ങളുടെ അരികിലുണ്ട് എന്ന ദൗത്യവും ഈ ആരോഗ്യ കേന്ദ്രം ഉറപ്പ് വരുത്തി.
Well care പോളി ക്ലിനിക്കിൽ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം കൊണ്ടും അറിവിനും കഴിവിനും ഒപ്പത്തിനൊപ്പം കൂടെയുണ്ടായിരുന്ന സ്റ്റാഫും ചേർന്നപ്പോൾ ഒരു വർഷം മുൻപ് നിങ്ങൾക്കായി തുറന്നിട്ട വാതിലുകൾക്ക് അർത്ഥമുണ്ടായി. നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിന് മുൻഗണന നൽകുന്ന വിശ്വസനീയമായ ആരോഗ്യ സംരക്ഷണ കേന്ദ്രം കെട്ടിപ്പടുക്കാൻ സാധിച്ചതിൽ തങ്ങൾ അഭിമാനിക്കുന്നതായും
ഒപ്പം ചാലിക്കരയിൽ എന്ത് ആരോഗ്യ പ്രശ്നം വന്നാലും ആശ്വാസമായി ഞങ്ങളുണ്ടെന്ന് well care ഗ്രൂപ്പ് ഉറപ്പുനൽകുന്നു. ഒരു വർഷം കൊണ്ട് പതിനായിരത്തിലേറെ രോഗികൾക്ക് ആശ്വാസം നൽകാനും നൂറിലേറെ പേരെ അത്യാഹിതഘട്ടത്തിൽ പ്രാഥമിക ശുശ്രുഷ നൽകാനും പുതുജീവൻ നൽകാനും സാധിച്ചതിൽ ചാരിദാർഥ്യമുണ്ടെന്നും , ജീവിതത്തിന്റെ സ്വരതാളത്തിലൂടെ അതിജീവനത്തിന്റെ പാതയിൽ well care പോളിക്ലിനിക്കിന്റെ ഒരു സുപ്രധാന നാഴികക്കല്ല് ആഘോഷിക്കാൻ തങ്ങൾ ഒരുങ്ങുകയാണെന്നും മാനേജ്‌മെന്റ് പറയുകയുണ്ടായി.
ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ കഴിഞ്ഞവർഷം ഞങ്ങൾ നടത്തിയ യാത്രയെകുറിച്ച് ചിന്തിക്കാനും ആവശ്വസനീയമായ അനുഭവത്തിന്റെ ഭാഗമായ എല്ലാവർക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നുതായും എന്നും എപ്പോഴും നിങ്ങളോടൊപ്പം.
The heartbeat of the nation; Wellcare Polyclinic celebrates its first birthday