കൊടുവള്ളി: മര്‍കസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കളരാന്തിരി റഹ്‌മത്താബാദില്‍ നിര്‍മിച്ച കമ്യൂണിറ്റി വാട്ടര്‍ പ്രൊജക്റ്റ് നാടിന് സമര്‍പ്പിച്ചു.

പ്രദേശത്ത് കുടിവെള്ള ക്ഷാമം പതിവായ സാഹചര്യത്തില്‍ എസ് വൈ എസ് റഹ്‌മത്താബാദ് യൂണിറ്റ് കമ്മിറ്റി മര്‍കസ് അധികൃതരെ ഉണര്‍ത്തിയതിനെ തുടര്‍ന്നാണ് ശുദ്ധജല പദ്ധതി ആരംഭിച്ചത്. നഗരസഭയിലെ എട്ടാം ഡിവിഷനിലെ 15 കുടുംബങ്ങള്‍ക്ക് ഉപകരിക്കുന്ന വിധം നിര്‍മിച്ച പൊതുകിണറും 10000 ലിറ്റര്‍ ടാങ്കും പൈപ്പ് കണക്ഷനുമാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയത്. എ.കെ.സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു.
കൊടുവള്ളി നഗരസഭ ചെയര്‍മാന്‍ വെള്ളറ അബ്ദു പദ്ധതി സമര്‍പ്പിച്ചു. മര്‍കസ് ഡയരക്ടര്‍ സി. പി ഉബൈദുല്ലാഹ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ ടി.കെ ശംസുദ്ദീന്‍, കെ.പി കുഞ്ഞോതി നൗഫല്‍ അഹ്‌സനി, നാസര്‍ സഖാഫി കരീറ്റിപറമ്പ്, ഡോ. അബൂബക്കര്‍ നിസാമി, അബ്ദുറഹ്‌മാന്‍ മണ്ണാറക്കോത്ത്, കെ. വി, മുജീബ് , ഇബ്രാഹിം കളരാന്തിരി, ബശീര്‍ സഖാഫി, യൂനുസ് പട്ടിണിക്കര, ടി.കെ ഇസ്മായില്‍ , ഇബ്റാഹീം അഹ്‌സനി പോര്‍ങ്ങോട്ടൂര്‍, മുഹമ്മദലി പട്ടിണിക്കര, ഖാലിദ് മുസ്ലിയാര്‍, കെ.വി, ശരീഫ് റാഫി ഇ.കെ റഹ്‌മത്താബാദ് എന്നിവര്‍ സംബന്ധിച്ചു.
Markaz Water Project dedicated to the nation