കൊയിലാണ്ടി : വാദ്യ കലാകാരന്‍ കാഞ്ഞിലശ്ശേരി പത്മനാഭന് കലാ സമൂഹം വീരശൃംഖല നല്‍കി ആദരിച്ചു. കാഞ്ഞിലശ്ശേരി നായനാര്‍ മിനി സ്റ്റേഡിയത്തില്‍ നടന്ന സാദരം ശ്രീ പത്മനാഭം ചടങ്ങ് കലാ ആസ്വാദകരുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് സമ്പന്നമായി.

രാവിലെ ഒന്‍പത് മണി മുതല്‍ ആരംഭിച്ച വീരശൃംഖല സമര്‍പ്പണ ആഘോഷം രാത്രി 11മണിയോടെ അവസാനിച്ചു. ഗാന രചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവര്‍ അവതരിപ്പിച്ച ഇരട്ട കേളിയോടെയാണ് ആഘോഷചടങ്ങുകള്‍ ആരംഭിച്ചത്.
തുടര്‍ന്ന് അമ്പലപ്പുഴ വിജയകുമാര്‍ അവതരിപ്പിച്ച സോപാന സംഗീതം, പോരൂര്‍ ഉണ്ണികൃഷ്ണന്റെ പ്രമാണത്തില്‍ പഞ്ചതായമ്പക, എന്‍.ആര്‍ കണ്ണന്‍, എന്‍ .ആര്‍ .ആനന്ദ് എന്നിവര്‍ അവതരിപ്പിച്ച നാദസ്വര കച്ചേരി, കരിയന്നൂര്‍ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ മേജര്‍ സെറ്റ് പഞ്ചവാദ്യം, ചലച്ചിത്ര താരം രചന നാരായണന്‍ കുട്ടി അവതരിപ്പിച്ച കുച്ചുപ്പുടി നട്ടുവമേളം, രാജേഷ് ചേര്‍ത്തല നയിച്ച പുല്ലാങ്കുഴല്‍ ഫ്യൂഷന്‍ എന്നിങ്ങനെ വേറിട്ട കലാപരിപാടികള്‍ നീണ്ട പതിമൂന്ന് മണിക്കൂര്‍ സാദരം ശ്രീപത്മനാഭം വേദി സജീവമാക്കി.
സാംസ്‌കാരിക സമ്മേളനത്തില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, പെരുവനം കുട്ടന്‍മാരാര്‍ എന്നിവര്‍ ചേര്‍ന്ന് കാഞ്ഞിലശ്ശേരി പത്മനാഭന് വീരശൃംഖല അണിയിച്ച് ആദരിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം മനോജ് കെ. ജയന്‍ മുഖ്യഥിതിയായ ചടങ്ങില്‍,ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍, സന്തോഷ് കൈലാസ്, ചരിത്രകാരന്‍ എം .ആര്‍ രാഘവവാര്യര്‍, കേരള ക്ഷേത്രവാദ്യകലാ സംസ്ഥാന പ്രസിഡന്റ് അന്തിക്കാട് പത്മനാഭന്‍, റിജില്‍ കാഞ്ഞിലശ്ശേരി, പത്മനാഭന്‍ ചീനംക്കണ്ടി, ശങ്കരന്‍കുട്ടി, പന്തലായനി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍, ചേമഞ്ചേരി പഞ്ചായത്ത് അംഗങ്ങളായ സജിത ഷെറി, ഗീത മുല്ലോളി, ശ്രീജിത്ത് മരാമുറ്റം എന്നിവര്‍ സംസാരിച്ചു.
Instrumentalist Kanjilassery Padmanabhan. honored by Art lovers