നന്മണ്ട : കെ എസ് യു മുന്‍ ജില്ലാ സെക്രട്ടറി ഷാജി കൊളത്തൂര്‍ (51) അന്തരിച്ചു. സാമൂഹ്യ രാഷ്ടീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു.

2000 ല്‍ നടന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കോട്ടൂര്‍ ഡിവിഷനില്‍ നിന്നും കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മൊടക്കല്ലൂര്‍ ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ്, കൊളത്തൂര്‍ സ്വാമി ഗുരുവരാനന്ദ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്..
സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് വീട്ടുവളപ്പില്‍. അച്ഛന്‍: കൊളത്തൂര്‍ നോര്‍ത്ത് എടവലത്ത് വൈശാഖില്‍ ഗോവിന്ദന്‍കുട്ടി. അമ്മ: ശാന്ത . സഹോദരങ്ങള്‍: ഷിജി (തിരുവോട്), പരേതനായ ശ്രീജിത്ത്.
Congress leader shaji kolathoor nanmanda