നടുവണ്ണൂര്‍: നടുവണ്ണൂരിലെ ആദ്യകാല ടാക്‌സി ഡ്രൈവറായ തറവട്ടത്ത് ചന്ദ്രന്‍ (56) അന്തരിച്ചു. ദീര്‍ഘകാലം സ്വകാര്യ ബസ് ഡ്രൈവറായും ജോലി ചെയ്തിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാവുന്തറയിലെ തറവട്ടത്ത് കുഞ്ഞിക്കണാരന്റെയും പരേതയായ മാധവിയുടെയും മകനാണ്.
ഷീനയാണ് ഭാര്യ. മകള്‍ ഭാഗ്യശ്രീ. മരുമകന്‍ അഖില്‍ (മുളിയങ്ങല്‍) .മൃതദേഹം നാലുമണിയോടെ കാവുന്തറയിലെ വീട്ടിലെത്തിക്കും
tharavattah chandran naduvannur