ബാലുശ്ശേരി: ഗോവയില്‍ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരും പുതുമുഖങ്ങളും ഒത്തിണങ്ങിയ ടീമില്‍ കൂരാച്ചുണ്ട്ക്കാരന്‍ അര്‍ജുന്‍ ബാലകൃഷ്ണനും സ്ഥാനം പിടിച്ചു.

തുടര്‍ച്ചയായ രണ്ടാം തവണയാണ് അര്‍ജുന്‍ സന്തോഷ് ട്രോഫി ടീമിലിടം നേടുന്നത്. മധ്യനിര താരം നിജോ ഗില്‍ബര്‍ട്ടാണ് 22 അംഗ ടീമിന്റെ ക്യാപ്റ്റന്‍ .2018 ല്‍ സന്തോഷ് ട്രോഫി നേടിക്കൊടുത്ത സതീവന്‍ ബാലനാണ് പരിശീലകന്‍. ഒക്ടോബര്‍ 11 ന് ഗുജറാത്തുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
കേരളത്തിനു പുറമേ ഗോവ, ഛത്തീസ്ഗ, ഗുജറാത്ത്, ജമ്മുകാശ്മീര്‍ ടീമുകളാണ് ഗ്രൂപ്പിലുള്ളത്. 13ന് കശ്മീരുമായും 15ന് ഛത്തീസ്ഗഢുമായും 17ന് ഗോവയുമായും കേരളം ഏറ്റുമുട്ടും.
ഗ്രൂപ്പ് ചാമ്പ്യന്‍മാരായാല്‍ ഫൈനല്‍ അരുണാചല്‍ പ്രദേശില്‍ നവംബര്‍ മാസം നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാം.
Arujun balakrishan selected for santosh trophy