ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമ പഞ്ചായത്തിലെ 9ാം വാർഡിൽ മലയിൽ ബാലകൃഷ്ണന്റെ മകൻ വിഷ്ണു പ്രസാദ് (25) വൃക്കകൾ പ്രവർത്തനരഹിതമായതിനെ തുടർന്നു വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുന്നു. ആറ് മാസമായി ചികിത്സയിൽ കഴിയുന്ന വിഷ്ണുപ്രസാദിന് ഉടൻ വൃക്കമാറ്റിവെക്കൽ നടത്തിയാൽ മാത്രമെ ജീവൻ നിലനിർത്താൻ കഴിയൂ എന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്.

ശസ്ത്രക്രിയക്ക് അനുബന്ധ ചെലവുകളടക്കം 35 ലക്ഷത്തോളം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. കൂലിപ്പണി ചെയ്ത് കുടുംബം പുലർത്തുന്ന വിഷ്ണു പ്രസാദിന്റെ മാതാപിതാക്കൾക്ക് ഇത്രയും ഭീമമായ തുക കണ്ടെത്തി ചികിത്സിക്കാനുള്ള സാഹചര്യമില്ല.
രോഗികളായ മാതാപിതാക്കളും വിദ്യാർഥിനിയായ സഹോദരിയും ഉൾപ്പെടുന്നതാണ് വിഷ്ണു പ്രസാദിന്റെ കുടുംബം.
എം.കെ. രാഘവൻ എം.പി, കെ.എം. സചിൻ ദേവ് എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് എന്നിവർ രക്ഷാധികാരികളും വി.സി. വിജയൻ (ചെയർ.), പി. ബൈജു (കൺ.), കെ. ഭാസ്കരൻ ( ട്രഷ.) എന്നിവർ ഭാരവാഹികളായും മലയിൽ വിഷ്ണു പ്രസാദ് ചികിത്സാ സഹായകമ്മിറ്റി, തുരുത്ത്യാട് പി.ഒ, ബാലുശ്ശേരി, കോഴിക്കോട്-673612 എന്ന വിലാസത്തിൽ ഒരു ജനകീയ കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
സഹായ കമ്മിറ്റിയുടെ പേരിൽ ഫെഡറൽ ബാങ്ക് ബാലുശ്ശേരി ശാഖയിൽ 19550100246738 നമ്പറിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്. IFSC No: FDRL0001955.
HELP FOR VISHNU PRASAD SPECIAL NEWS