#Accident|അപകടത്തിന്റെ നടക്കും വിട്ടുമാറാതെ നടുവണ്ണൂര്‍ തോട്ടുമൂല ; കണ്ണീര്‍ ഓര്‍മ്മയായി അഭിരാം

#Accident|അപകടത്തിന്റെ നടക്കും വിട്ടുമാറാതെ നടുവണ്ണൂര്‍ തോട്ടുമൂല ;  കണ്ണീര്‍ ഓര്‍മ്മയായി അഭിരാം
Nov 17, 2023 10:19 AM | By Rijil

ബാലുശ്ശേരി : നടുവണ്ണൂര്‍ തോട്ടുമൂലയില്‍ സ്ഥിരം അപകടമേഖലയായി മാറുന്നു. ഇവിടെ അപകടങ്ങള്‍ പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം തോട്ടുമൂലയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണമായി മരണപ്പെട്ടിരുന്നു.

ഉള്ളിയേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പിതാവിനെയും കൊണ്ട് ചികിത്സക്ക് എത്തിയ വടകര മണിയൂര്‍ സ്വദേശിയായ മീനത്തുകരയിലെ മാധവന്റെ മകന്‍ അഭിരാം ആണ് അപകടത്തില്‍ പൊലിഞ്ഞത്.

പിതാവ് മാധവനെ ആശുപത്രിയില്‍ കാണിച്ചു തിരിച്ചു വടകരയിലേക്ക് പോവുമ്പോള്‍, പിതാവിനെ നരക്കോട് നിര്‍ത്തി മരുന്ന് എടുക്കാന്‍ മറന്നത് എടുക്കാന്‍ വേണ്ടി വീണ്ടും ഉള്ളിയേരി ഭാഗത്തേക്ക് വന്നപ്പോഴാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍പെട്ട യുവാവിനെ നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

naduvannur thottumoola accident - abhi ram obit story

Next TV

Related Stories
താമരശ്ശേരി ഷഹബാസ് കൊലകേസ്;  ജാമ്യാപേക്ഷ തള്ളി ജില്ലാ സെഷന്‍സ് കോടതി

Apr 11, 2025 04:09 PM

താമരശ്ശേരി ഷഹബാസ് കൊലകേസ്; ജാമ്യാപേക്ഷ തള്ളി ജില്ലാ സെഷന്‍സ് കോടതി

താമരശ്ശേരി ഷഹബാസ് കൊലപാതക കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. 6 പേരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ...

Read More >>
നാടിൻ്റെ ഹൃദയ തുടിപ്പായി; വെൽകെയർ പോളിക്ലിനിക്കിന് ഒന്നാം പിറന്നാൾ

Apr 5, 2025 05:40 PM

നാടിൻ്റെ ഹൃദയ തുടിപ്പായി; വെൽകെയർ പോളിക്ലിനിക്കിന് ഒന്നാം പിറന്നാൾ

ആരോഗ്യ രംഗത്ത് നാടിൻ്റെ ഹൃദതുടിപ്പായിവെൽകെയർ പോളിക്ലിനിക്ക്. വിദഗ്ത ഡോക്ടർമാരുടെ മികവാർന്ന പരിചരണവും ജീവനക്കാരുടെ സ്വാന്തന ഇടപെടലുമായി സേവന...

Read More >>
പട്ടാളമിറങ്ങി ;  ചക്കിട്ടപ്പാറ ഭരണത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴി കൂടുതന്‍ സുന്ദരിയായി

Apr 5, 2025 02:53 PM

പട്ടാളമിറങ്ങി ; ചക്കിട്ടപ്പാറ ഭരണത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പെരുവണ്ണാമൂഴി കൂടുതന്‍ സുന്ദരിയായി

ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം സിആര്‍പിഎഫ് ജവാന്മാരും പൊതുജങ്ങളും ചേര്‍ന്നു...

Read More >>
മര്‍ക്കസ്‌ വാട്ടര്‍ പ്രൊജക്റ്റ് നാടിന് സമര്‍പ്പിച്ചു

Feb 10, 2025 02:16 PM

മര്‍ക്കസ്‌ വാട്ടര്‍ പ്രൊജക്റ്റ് നാടിന് സമര്‍പ്പിച്ചു

മര്‍കസ് സാമൂഹ്യക്ഷേമ വകുപ്പ് കൊടുവള്ളി കളരാന്തിരി റഹ്‌മത്താബാദില്‍ നിര്‍മിച്ച കമ്യൂണിറ്റി വാട്ടര്‍ പ്രൊജക്റ്റ് നാടിന്...

Read More >>
വൻ ഹിറ്റായി തുളു ചിത്രം 'തുടര്‍';  ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരൻ

Jun 19, 2024 01:24 PM

വൻ ഹിറ്റായി തുളു ചിത്രം 'തുടര്‍'; ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂരുകാരൻ

ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂർ സ്വദേശി ചന്തുവാണ്. മലയാളത്തിൽ സ്വതന്ത്ര ക്യാമറമാനായ ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടർ. മികച്ച...

Read More >>
Top Stories

News Roundup