താമരശ്ശേരി: ( കോഴിക്കോട് ): കുടിയേറ്റ കർഷകരുടെ ചരിത്രം പറയുന്ന താമരശ്ശേരിയുടെ മണ്ണിൽ കർഷക കോൺഗ്രസ് സംസ്ഥാന നേതൃ ശിൽപ്പശാലക്ക് പതാക ഉയർന്നു. താമരശ്ശേരി വ്യാപാര ഭവനിൽ സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയൻ പതാക ഉയർത്തി. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പനക്കൽ, ജോർജ്ജ് ജേക്കബ് , അട മൺ മുരളി, രാമചന്ദ്രൻ മുഞ്ഞനാട് , പി സി ഹബീബ് തമ്പി, ജില്ലാ പ്രസിഡന്റുമാരായ കെ ജെ ജോസഫ്, അഡ്വ ബിജു കണ്ണന്തറ, മാത്യു ചെറു പറമ്പൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ ഡി സാബുസ്, രവീഷ് വളയം, റോയി തങ്കച്ചൻ , എം ഒ ചന്ദ്രശേഖരൻ, അലക്സ് മാത്യു, ചാലിൽ ഇസ്മായിൽ, എൻ രാജശേഖരൻ , ഐപ്പ് വടക്കേത്തടം, ആർ പി രവീന്ദ്രൻ, കെ പി സി സി അംഗം എ അരവിന്ദൻ, ഡി സി സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് , മഹിളാ കോൺഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹനൻ , കോൺഗ്രസ് താമരശ്ശേരി ബ്ലോക്ക് പ്രസിഡന്റ് പി ഗിരിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് എം സി നസി മുദ്ദീൻ ജില്ലാ ഭാരവാഹികളായ , റോബർട്ട് നെല്ലിക്കാതെരുവിൽ , സി എം സദാശിവൻ, കമറുദ്ദീൻ അടിവാരം, അസ്ലം കടമേരി , ഷെരീഫ് വെളിമണ്ണ, ഷിജു ചെമ്പനാനി, കെ സരസ്വതി എന്നിവർ പങ്കെടുത്തു.
Karashaka congress state leader ship camp at thamarasserry