കോട്ടൂര്‍ : കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് ഗജരാജന്‍ കടേക്കച്ചാല്‍ ഗണേശന്‍ എത്തുന്നു.ക്ഷേത്രം മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ മാര്‍ച്ച് 23 ന് താലപ്പൊലി മഹോത്സവത്തിന് കൊടിയേറും.

23 മുതല്‍ 30 വരെയാണ് ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവം നടക്കുന്നത്. അഴക് കൊണ്ടും അളവ് കൊണ്ടും നിലവ് കൊണ്ടും ആനകേരളത്തില്‍ വരുംകാല രാജാവാകാന്‍ പോകുന്ന കരിവീരന്‍ കടേക്കച്ചാല്‍ ഗണേശന്‍ 29 ന് നടക്കുന്ന താലപ്പൊലി മഹോത്സവത്തില്‍ തിടമ്പേറ്റാന്‍ എത്തുന്നു. ആനപ്രേമികളുടെ കണ്ണിലുണ്ണിയായ കടേക്കച്ചാല്‍ ഗണേശന്‍ സാമൂതിരിയുടെ മണ്ണായ കോഴിക്കോടിന്റെയും കോഴിക്കോട്ടുകാരുടെയും മാണിക്യമായി വിലസുന്നു.
തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് സമാനമായ രൂപസാദൃശ്യമുള്ളതിനാല്‍ പലരും ഗണേശനെ ജൂനിയര്‍ തെച്ചിക്കോടന്‍ രാമചന്ദ്രന്റെ അപരന്‍ എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. ആ വിശേഷണപ്പട്ടങ്ങള്‍ ഇവന് ഒരു അലങ്കാരം തന്നെയാണ്. കോഴിക്കോട് കുറ്റ്യാടി സ്വദേശിയും ആനപ്രേമിയുമായ നജീല്‍ കടേക്കച്ചാലിന്റെ ഉടമസ്ഥതയിലുള്ള ഗണേശന്‍ മലബാറിന്റെ ഉത്സവങ്ങളുടെയും പൂരങ്ങളുടെയും നേര്‍ച്ചകളുടെയും നിറസാന്നിധ്യമാണ്.
താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി 25 ന് രാവിലെ 6.30 ന് അഖണ്ഡനാമജപം, 27 ന് വൈകീട്ട് 4 മണിക്ക് കലവറ നിറയ്ക്കല്‍. 28 ന് വലിയ വിളക്ക്, കാലത്ത് 8 മണിക്ക് ഭണ്ഡാരം എഴുന്നള്ളത്ത്, ഇളനീര്‍ കുലവരവ്, ഉച്ചക്ക് 12.30ന് അന്നദാനം, വൈകീട്ട് 4.30 ന് വാള്‍ എഴുന്നള്ളത്ത്, 7 മണിക്ക് കോല്‍ക്കളി, 2 മണിക്ക് എഴുന്നള്ളത്ത് കുന്നരംവെള്ളി കോവിലകത്ത് നിന്ന്. മാര്‍ച്ച് 29 ന് കാലത്ത് 8.30 ന് ഇളനീര്‍ കുലവരവ്, ഉച്ചക്ക് 1 മണിക്ക് അന്നദാനം, വൈകീട്ട് 4 മണിക്ക് എഴുന്നള്ളത്ത് ഗജവീരന്റെ അകമ്പടിയോട് കൂടി പടിയക്കണ്ടി ചെറിയപുരയില്‍ നിന്ന് 6.30 ന് താലപ്പൊലി, 9.30 ന് കൂട്ടത്തിറ, 2 മണിക്ക് പരദേവത തിറ, 30ന് 4 മണിക്ക് ഗുരുതി എന്നിവ നടക്കും.
പ്രതിഷ്ഠാദിനമായ ഇന്ന് തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാലത്ത് 10 മണി മുതല്‍ നടക്കും ഗണപതി ഹോമം, വിശേഷാല്‍ പൂജകള്‍ എന്നിവയും നടക്കും
Gajarajan Kadekkachal Ganesan arrives at the Kunnaram Velli Athuni Devi Temple for the Thalappoli festival