അത്തോളി: രണ്ടാണ്ടുകള്‍ക്കു ശേഷം അത്തോളി വേളൂര്‍ ജിഎംയുപി വിദ്യാലയത്തിലെ അരങ്ങില്‍ കുട്ടിത്താരങ്ങളുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സ്.

നിറഞ്ഞ സദസ്സില്‍ കൂട്ടുകാരും രക്ഷിതാക്കളും അധ്യാപകരും കലാസ്വാദകരും. ആടിയും പാടിയും ഒരു പകല്‍ അവരുടേതായിരുന്നു അവരത് ഉത്സവമാക്കിത്തീര്‍ത്തു.
ചുരുങ്ങിയ ദിവസങ്ങളില്‍ രക്ഷിതാക്കളുടെയും പ്രീ പ്രൈമറി ടീച്ചേഴ്‌സിന്റെയും ശിക്ഷണത്തില്‍ കുഞ്ഞു പ്രതിഭകള്‍ ഫോക്ക്ഡാന്‍സ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, ഫാഷന്‍ ഷോ, ഗ്രൂപ്പ് ഡാന്‍സ് തുടങ്ങി വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
എല്‍കെജി, യുകെജി വിദ്യാര്‍ത്ഥികളുടെ കലോത്സവം 'റിഥം 2022' എന്ന പേരിലാണ് സംഘടിപ്പിച്ചത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന്‍ കെ.സി. മുഹമ്മദ് ബഷീര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലു പുരക്കല്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.എം. സരിത, എസ്എംസി ചെയര്‍മാന്‍ വി.എം. ഷിജു, എംപിടിഎ ചെയര്‍പേഴ്സണ്‍ വിനിഷ ഷാജി, സ്റ്റാഫ് സെക്രട്ടറി ഷിബു ഇടവന, ഒ.പി. സജിത എന്നിവര്‍ സംസാരിച്ചു.
Vellore GMUP with Heart Beautiful Rhythm Kids Fest