കൂട്ടാലിട : കൂട്ടാലിടയുടെ സ്വന്തം ശ്രീജിത്ത് കൃഷ്ണ സംഗീത സംവിധാനം നിര്‍വ്വഹിച്ച പുതിയ ആല്‍ബം കൊണ്ട് ഈ വരുന്ന ചെറിയ പെരുന്നാളിന് പുറത്തിറങ്ങും.

പിന്നണി ഗായകനായ ശ്രീജിത്ത് കൃഷ്ണ കൈരളി ടിവി പട്ടുറുമാല്‍ റിയാലിറ്റി ഷോ (2013) ഫൈനലിസ്റ്റായിരുന്നു.
ഇപ്പോള്‍ മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം ചെയ്യുന്ന പതിനാലാം രാവ് റിയാലിറ്റി ഷോ ഗ്രൂമിങ് ജഡ്ജ് കൂടിയാണ്.
രമേഷ് കാവില്‍ രചിച്ച 'അമ്മ മലയാളം' എന്ന ഗാനത്തിനു മികച്ച ഗായകനുള്ള ശാന്താദേവി പുരസ്‌കാരം(2017-2018) നേടി. നിരവധി ആല്‍ബങ്ങളില്‍ ഗാനങ്ങള്‍ ആലപിച്ചു.
2019 ല്‍ സംഗീതം നല്‍കി കുട്ടികളോടൊപ്പം ചേര്‍ന്ന് ആലപിച്ച വിദ്യാലയ ഗീതം 'ഇത്തിരി നേരം' എന്ന ഗാനം, ലോക് ഡൗണ്‍ സമയത്ത് സംഗീതം നല്‍കി ആലപിച്ച ജാനു തമാശ പേജിലൂടെ റിലീസായ 'ഭീതി വേണ്ട ജാഗ്രത മതി', പിന്നണി ഗായിക ജ്യോത്സനക്ക് ഒപ്പം ചേര്‍ന്നാലപിച്ച 'കര്‍ക്കിടക കാറ്റില്‍', പ്രശസ്ത സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അഭിനയിച്ച 'ഭജേകൃഷ്ണം' തുടങ്ങി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ഗാനങ്ങള്‍ നിരവധിയാണ്.
ഈ കഴിഞ്ഞ ഓണത്തിന് പുറത്തിറങ്ങിയ 'ചിങ്ങപ്പെണ്ണ്' എന്ന ഓണം വീഡിയോ ആല്‍ബം ഏറെ ജനശ്രദ്ധ നേടി.
പുറത്തിറങ്ങാനിരിക്കുന്ന ശ്രീഷ് ഗോപാല്‍ സംവിധാനം നിര്‍വഹിച്ച 'വൃത്തം' എന്ന മലയാള ചലച്ചിത്രത്തില്‍ ഭാവഗായകന്‍ പി. ജയചന്ദ്രനോടൊപ്പം ഗാനം ആലപിച്ച് പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നു.
ഏറ്റവും പുതിയതായി അടുത്ത മാസം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങാനിരിക്കുന്ന ഭരതന്‍ വിജിത്ത്‌സംവിധാനം നിര്‍വഹിച്ച 'ബോധോദയം ട്യൂട്ടോറിയല്‍ കോളേജ്' എന്ന മലയാളചലച്ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ശ്രീജിത്ത് കൃഷ്ണയാണ്.
നിലവില്‍ കൊയിലാണ്ടി ഭാരതീയ വിദ്യാഭവന്‍ സ്‌കൂളില്‍ സംഗീത അധ്യാപകന്‍ ആയി ജോലി ചെയ്യുന്നതോടൊപ്പം പേരാമ്പ്ര ശ്രീരാഗം ഇന്‍സ്റ്റ്യൂട്ട് ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് എന്ന പേരില്‍ സംഗീത സ്ഥാപനവും നടത്തുന്നുണ്ട്.
അതു പോലെ തന്നെ പുതിയ ഗായകര്‍ക്കും അതു പോലെ രചിയിതാക്കള്‍ക്കും വളര്‍ന്നുവരുന്ന ഗായകര്‍ക്കും ഒരുപാട് അവസരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടി വരുന്ന ശ്രീജിത്ത് കൃഷ്ണ, അവിടനല്ലൂരിന്റെ സ്വന്തം ഗായകന്‍ എന്നത് അഭിമാനകരം.
അവിടനല്ലൂരില്‍ നിന്നും വളര്‍ന്നു വരുന്ന കൊച്ചു ഗായികയാണ് കോതയോത്ത് ഷമീറിന്റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെയ്ഖ ഷമീര്‍, ഇന്നേവരെ ഒരു വേദിയില്‍ പോലും പാട്ടു പാടിയിട്ടില്ലാത്ത കൊച്ചു ഗായികയെ മാപ്പിളപ്പാട്ട് സുല്‍ത്താന്‍ കണ്ണൂര്‍ ശരീഫിന്റെ കൂടെ ആദ്യമായി ഗാനം പാടിച്ചിരിക്കുന്നു എന്നത് ഏറെ പ്രശംസാവഹം.
ഈ വരുന്ന ചെറിയ പെരുന്നാളിന് ഇറങ്ങാന്‍ പോകുന്ന 'ഞാന്‍ തനിച്ച്' എന്ന ആല്‍ബത്തില്‍ 'ശവ്വാലിന്‍ അമ്പിളി വന്നു മോളെ' എന്നു തുടങ്ങുന്ന ഗാനം കണ്ണൂര്‍ ഷെരീഫും, ഷെയ്ഖ ഷമീറും കൂടി ആലപിക്കുന്നു.
മനോഹരമായ വരികള്‍ നല്‍കിയത് കെ.സി. റഷീദ്, ഓര്‍ക്കസ്ട്ര സാജന്‍ കെ.റാം, റെക്കോര്‍ഡിംങ് മില്‍ക്കി വെ ഓഡിയോ പേരാമ്പ്രയുമാണ്.
Sreejith Krishna, the co-star himself with the sweetness of Mappilappattu for the small festival