കോഴിക്കോട് : പ്രശസ്ത ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ പാടി അനശ്വരമാക്കിയ 'ആകാശമായവളേ...' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടെ പുതിയ പ്രണയഗാനം 'ഹൃദയത്തിലെ ചോപ്പ്' വീഡിയോ മ്യൂസിക് ആല്‍ബം ശ്രദ്ധേയമായി.

അന്താരാഷ്ട്ര കവിതാ ദിനത്തില്‍ സംഗീത സംവിധായകന്‍ ബിജിബാല്‍, സംവിധായകരായ എം. പദ്മകുമാര്‍, വിപിന്‍ പി.എസ.് മലബാറി, നടന്മാരായ സുധീഷ്, ഹരീഷ് പേരടി, അപ്പുണ്ണി ശശി, നടി കബനി, കഥാകാരി ഇന്ദു മേനോന്‍, തിരക്കഥ - നാടകകൃത്ത് പ്രദീപ് കുമാര്‍ കാവുന്തറ, തിയറ്റര്‍ എക്സ്പര്‍ട്ട് ഡോ. സാം കുട്ടി പട്ടങ്കരി, തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ എന്നിവരാണ് 'ഹൃദയത്തിലെ ചോപ്പ്' മ്യൂസിക്കല്‍ ആല്‍ബം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്.
കാവുംവട്ടം വാസുദേവന്‍ സംഗീതം നല്‍കിയ പ്രണയഗാനം കെ.കെ. നിഷാദ് ആണ് ആലപിക്കുന്നത്.
നാടക, ചലച്ചിത്ര നടന്‍ സുധി ബാലുശ്ശേരിയും ശ്രവ്യയും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്നു.
കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് കോളജിലും കാരന്തൂരുമായിരുന്നു ചിത്രീകരണം.
ശ്രീചക്ര മ്യൂസിക് ക്രിയേഷന്‍സ് നിര്‍മിക്കുന്ന മ്യൂസിക് ആല്‍ബം അക്ഷയ് ദിനേശ് സംവിധാനം ചെയ്യുന്നു. ദൃശ്യാവിഷ്‌കാരം നിധീഷ് നടേരി തന്നെയാണ്.
ഛായാഗ്രഹണം: സുജയ് ഭാസ്‌കര്‍, ചിത്രസംയോജനം: സച്ചിന്‍ സഹദേവ്, മിക്സിംഗ്: പ്രദീപ് കുമാര്‍, ആര്‍ട്ട് & പബ്ലിസിറ്റി ഡിസൈന്‍: എം. കുഞ്ഞാപ്പ, കീസ്: ബിജു തോമസ്, സ്റ്റില്‍സ്: എം.കെ. അക്ഷയ്, മേക്കപ്പ്: ഷിജു ഫറോക്ക്, ക്യാമറ അസിസ്റ്റന്റ്: ശരണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിപിന്‍ കാരന്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: ഷിഫാന്‍ മുഹമ്മദ്. മില്ലേനിയം ഓഡിയോസ് ആണ് 'ഹൃദയത്തിലെ ചോപ്പ്' ആല്‍ബം പ്രേക്ഷകരിലെത്തിച്ചത്.
പ്രശസ്ത സംവിധായകരായ ജിയോ ബേബി, പ്രജേഷ് സെന്‍, കവി ശൈലന്‍ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ ആല്‍ബത്തിന്റെ ടീസര്‍ റിലീസ് ചെയ്തത്.
Nidheesh Naderi's new love song 'Hridayathile Chop'