അവിടനല്ലൂര്‍ : അവിടനല്ലൂരിന്റെ പ്രിയ കവി എന്‍ എന്‍ കക്കാടിന്റെ പേരില്‍ ആമയാട്ടു വയലില്‍ സ്ഥാപിതമായ എന്‍.എന്‍. കക്കാട് വായനശാല പുതുതലമുറയില്‍ പുതിയൊരു സംസ്‌കാരം വാര്‍ത്തെടുക്കുകയാണ്.

ജന്മദിനം, വിവാഹ വാര്‍ഷികം തുടങ്ങി വിശേഷ ദിനങ്ങളില്‍ നാട്ടുകാരും, അഭ്യുദയകാംക്ഷികളും വായനശാലയിലേക്ക് അവര്‍ക്കിഷ്ടമുള്ള പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കി വരുന്നു.
ശ്രീഹരി ചരിച്ചില്‍, ദേവനന്ദ പ്രബീഷ് മീത്തലെ വീട്ടില്‍, ദിപിന ശരത് കരുവള്ളീമ്മല്‍, അനുനന്ദ ദിജീഷ് പുതുശേരിക്കോത്ത് തുടങ്ങിയവര്‍ ഇതുവരെയായി പുസ്തകങ്ങള്‍ ഉപഹാരമായി നല്‍കി.
ആമയാട്ട് വയല്‍ പ്രദേശത്തെ ജനങ്ങളുടെ വിയര്‍പ്പും അധ്വാനവും ആണ് 17 വര്‍ഷം മുന്‍പ് രൂപം കൊണ്ട എന്‍ എന്‍ കക്കാട് വായനശാല.
പരിമിതമായ സാഹചര്യത്തില്‍ വിരലിലെണ്ണാവുന്ന പുസ്തകങ്ങളില്‍ തുടങ്ങി പടിപടിയായി പുസ്തകശേഖരം വര്‍ധിപ്പിച്ച് നിലവില്‍ 7000 ല്‍ അധികം പുസ്തകങ്ങളും 200 ല്‍ അധികം മെമ്പര്‍മാരും ഉള്ള വായനശാല ഇപ്പോള്‍ കക്കാട് പഠനഗവേഷണകേന്ദ്രത്തിന്റെ കെട്ടിടത്തില്‍ എല്ലാ സൗകര്യങ്ങളോടും കൂടി പ്രവര്‍ത്തിച്ചു വരുന്നു.
നിത്യേന ആമയാട്ട് വയലിന്റെ സമീപ പ്രദേശത്തു ഉള്ളവര്‍ പോലും വായനശാലയിലേക്ക് പത്രവായനക്കായും പുസ്തകം എടുക്കാനായും എത്താറുണ്ട്.
ജി.കെ. അനീഷ് പ്രസിഡണ്ടും, കെ. സജിന്‍രാജ് സെക്രട്ടറിയുമായിട്ടുള്ള 11 അംഗ ഭരണസമിതി വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു.
N.N. Kakkad Library: A new culture is emerging in the new generation