ബാലുശ്ശേരി : ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹ വ്യാഴം ആചരിക്കുന്നു. ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റ ഓര്‍മ്മ പുതുക്കലാണ് ക്രൈസ്തവര്‍ക്ക് പെസഹ.

ദേവാലയങ്ങളില്‍ കുര്‍ബാനയും അനുബന്ധ ചടങ്ങുകളും നടക്കും. ചെമ്പനോട സെന്റ് ജോസഫ് ദേവാലയത്തില്‍ വികാരി ഫാദര്‍ ജോണ്‌സണ്‍ പാഴുക്കുന്നേല്‍ പെസഹ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ദേവാലയങ്ങളില്‍ പകല്‍ ആരാധനയും പീഢാനുഭവ അനുസ്മരണത്തിനു ഒരുക്ക പ്രാര്‍ഥനകളും നടക്കും.
ക്രിസ്തുദേവന്‍ തന്റെ കുരിശു മരണത്തിന് മുമ്പ് 12 ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മ്മയിലാണ് പെസഹ ആചരിക്കുന്നത്.
അന്ത്യ അത്താഴവേളയില്‍ അപ്പവും വീഞ്ഞും പകുത്തു നല്‍കി യേശു വിശുദ്ധകുര്‍ബാന സ്ഥാപിച്ചദിവസം കൂടിയാണ് ഇത്. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പെസഹാ അനുസ്മരണ ചടങ്ങുകളും പ്രത്യേക പ്രാര്‍ത്ഥനകളും നടക്കും.
അന്ത്യ അത്താഴത്തിന് മുമ്പായി യേശു തന്റെ ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മ്മയ്ക്കായി രാവിലെ ഇടവകകളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും നടക്കും.
രാത്രി വചനവായനകള്‍ക്കും പാന ആലാപനത്തിനും ശേഷമാണ് പെസഹാ ഭക്ഷണം. പെസഹാ വ്യാഴം, ദുഃഖവെള്ളി, തുടങ്ങിയ വലിയ ആചാരങ്ങളിലൂടെ ഞായറാഴ്ച ഉയിര്‍പ്പു തിരുനാളോടെ 50 ദിവസത്തെ വലിയ നോമ്പ് അവസാനിക്കും
Christians around the world today observe Passover Thursday