---
title: "കിനാലൂരില്‍ എയിംസ് യാഥാര്‍ത്ഥ്യത്തിലേക്ക്"
english_title: "AIIMS to reality in Kinaloor"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/39743/aiims-to-reality-in-kinaloor"
published_at: "2022-04-28T12:19:00+05:30"
category: "Balussery Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/626a3a03d61ef_AIIMS1.jpg"
keywords: []
---

# കിനാലൂരില്‍ എയിംസ് യാഥാര്‍ത്ഥ്യത്തിലേക്ക്

> **Lead Summary:** **ബാലുശ്ശേരി** : സംസ്ഥാനത്ത് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തതോടെ കിനാലൂരില്‍ പ്രതീക്ഷയുടെ ചിറകടി.

## Article Content

**ബാലുശ്ശേരി** : സംസ്ഥാനത്ത് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തോട് ആവശ്യപ്പെടുകയും സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്തതോടെ കിനാലൂരില്‍ പ്രതീക്ഷയുടെ ചിറകടി.

കിനാലൂരില്‍ കണ്ടെത്തിയ ഭൂമി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറാന്‍ വ്യവസായ വകുപ്പ് ഉത്തരവിട്ടതോടെ നടപടികള്‍ വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 153.46 ഏക്കറാണ് ആരോഗ്യ വകുപ്പിന് കൈമാറുന്നത്.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പദ്ധതി പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും എയിംസ് സംസ്ഥാനത്തിനനുവദിച്ചാല്‍ മുഖ്യ പരിഗണന നല്‍കുന്ന സ്ഥലമെന്ന നിലയില്‍ കിനാലൂരില്‍ സര്‍വേ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കിയിരുന്നു.

എയിംസ് തുടങ്ങാന്‍ 200 ഏക്കര്‍ സ്ഥലമാണ് ആവശ്യം. ഇതിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാനാവുമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ വകുപ്പിനെ അറിയിച്ചിരുന്നു.

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള സ്ഥലത്തിനു പുറമെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഏറ്റെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/39743/aiims-to-reality-in-kinaloor)