കൂരാച്ചുണ്ട് : കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഗോള്‍ഡന്‍ ഹാര്‍ട്ട് അഗ്രോപാര്‍ക്കും സംയുക്തമായി 'കക്കയം ഫെസ്റ്റ്' എന്ന പേരില്‍ 13 ദിവസത്തെ ജനകീയ ഉത്സവം സംഘടിപ്പിക്കുന്നു.

മെയ് 19 നു തുടങ്ങി 31നു അവസാനിക്കുന്ന രീതിയിലാണു ഫെസ്റ്റിന്റെ സംഘാടനം. കരിയാത്തുമ്പാറ ഗോള്‍ഡന്‍ ഹാര്‍ട്ട് അഗ്രോ പാര്‍ക്ക് ഗ്രൗണ്ടിലാണു ഫെസ്റ്റ് നടക്കുക.
വാണിജ്യ വിപണന സ്റ്റാളുകള്‍, ഫ്‌ലവര്‍ ഷോ, പെറ്റ് ഷോ, കരകൗശല വസ്തു നിരമ്മാണം, പ്രദര്‍ശ്ശനം, വിപണനം, മലബാറിലെ രണ്ടാമത് സംഗീതം പൊഴിക്കുന്ന ജലധാര, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള അമ്യൂസ്മന്റ് പാര്‍ക്ക്, നാട്ടുകാരായ കലാകാരന്മാരുടെ നിത്യേനയുള്ള ലൈവ് പെര്‍ഫോമന്‍സ്, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് സമ്പന്നമായിരിക്കും 'കക്കയം ഫെസ്റ്റ്' എന്ന് സംഘാടകര്‍ അറിയിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ചെയര്‍പേഴ്‌സനായും, ബഷീര്‍ കൊല്ലി, ബിജു കക്കയം എന്നിവര്‍ കണ്‍വീനര്‍മ്മാരായും മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതൃത്വങ്ങള്‍ അംഗങ്ങളായും സ്വാഗത സംഘം രൂപീകരിച്ചു.
Koorachund Grama Panchayat Administrative Committee and Golden Heart Agropark to make Kakkayam Fest a popular festival