എകരൂൽ: മുതിർന്ന എൻ.സി.പി നേതാവും ഗാന്ധിയനും സർവോദയ പ്രവർത്തകനുമായ കരുമല നങ്ങോലത്ത് നാരായണൻ നായർ (97) നിര്യാതനായി.

കേരള ഗാന്ധി കേളപ്പജിയോടൊപ്പം സർവോദയ പ്രസ്ഥാനത്തിലും ആചാര്യ വിനോബഭാവയോടൊപ്പം ഭൂദാനപ്രസ്ഥാനത്തിലും സജീവ പ്രവർത്തകനായിരുന്നു.ഖാദി പ്രചാരണത്തിലും മുൻ നിരയിൽ പ്രവർത്തിച്ചു. ബാപ്പുജി ട്രസ്റ്റിൻ്റെ 2022 ലെ മഹാത്മാ പുരസ്കാരം നേടിയിരുന്നു.
ഭാര്യ: സരോജിനിയമ്മ. മക്കൾ: ഗീത, സുരേഷ്(എകരൂൽ മെഡിക്കൽസ് ). മരുമക്കൾ: സദാനന്ദൻ(കോ-ഓപ്പറേറ്റീവ് ബാങ്ക് നരിക്കുനി), ഉഷ (കണ്ണങ്കര). സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻകുട്ടി നായർ, മാധവിയമ്മ, ജാനകിയമ്മ.
Karumala Nangolam Narayanan Nair passed away