ബാലുശ്ശേരി : ഒരു മാസത്തോളം മാത്രം പ്രായമുള്ള കുഞ്ഞുമായി ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുന്ന തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ചിത്രം ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങള്‍. ബാലുശ്ശേരി എം എല്‍ എ സച്ചിന്‍ ദേവിനും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടി ജനിച്ചത്. തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയി... പ്രസവം. ദുവ ദേവ് എന്നാണ് കുട്ടിക്ക് പേരിട്ടിക്കുന്നത്.
2022 സെപ്തംബറിലായിരുന്നു ഇവരുടെയും വിവാഹം. സിപിഎമ്മിന്റെ യുവനേതാക്കളായ ആര്യയുടെയും സച്ചിന്റെയും വിവാഹം നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബാലസംഘം-... എസ്എഫ്‌ഐ പ്രവര്‍ത്തന കാലയളവിലാണ് ഇരുവരും അടുക്കുന്നത്. വിവാഹിതരാകണമെന്ന ആഗ്രഹം അറിയിച്ചപ്പോള്‍ പാര്‍ട്ടിയും കുടുംബങ്ങളും കൂടെ നില്‍ക്കുകയായിരുന്നു.
പിന്നീട് ഇരുവരുടെയും വീട്ടുകാരും പാര്‍ട്ടി നേതാക്കളും വിവാഹം നിശ്ചയിക്കുകയായിരുന്നു. സിപിഐ(എം)ചാല ഏരിയാ കമ്മിറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലുശേരിയില്‍ സിനിമാ താരം ധര്‍മജനെ പരാജയപ്പെടുത്തിയാണ് സച്ചിന്‍ സഭയിലെത്തുന്നത്. സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള്‍ സെയിന്റ്‌സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യ മേയറാകുന്നത്.
അടിമുടി പാര്‍ട്ടി സ്‌റ്റൈലിലായിരുന്നു സച്ചിന്റെയും ആര്യയുടെയും പാര്‍ട്ടിയിലെ ഭാരവാഹിത്തം പറഞ്ഞുള്ള വിവാഹത്തിനുള്ള ക്ഷണക്കത്ത് വൈറലായിരുന്നു. ഇപ്പോള്‍ ആര്യയുടെ കുഞ്ഞുമായി ഔദ്യോഗിക ചുമതലകളില്‍ ഏര്‍പ്പെടുന്ന ചിത്രവും നിരവധി പേരാണ് പങ്കുവയ്ക്കുന്നത്.
Thiruvanathapuram mayor Arya Rajendran and her one month old child photo viral