ബാലുശ്ശേരി: വിമാന യാത്ര ചെയ്യണമെന്ന ആഗ്രഹം സഫലമാക്കി കല്ലാനോട്ടെ തൊഴിലുറപ്പ് തൊഴിലാളി വനിതകള്‍. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ 25 വനിതകളാണ് തൊഴിലുറപ്പിലൂടെ ലഭിച്ച വേതനം സ്വരൂപിച്ചു വച്ച് വിമാന യാത്ര നടത്തിയത്.
വിമാന യാത്രാമോഹം വാര്‍ഡ് അംഗം അരുണ്‍ ജോസിനെ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം യാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
കണ്ണൂരില്‍ നിന്നും കൊച്ചിയിലേക്കാണ് ഇവര്‍ യാത്ര ചെയ്തത്. ഒരാള്‍ക്ക് ടിക്കറ്റിനത്തില്‍ 5,200 രൂപ ചെലവായി.
KANNUR TO KOCHI AIR TRAVEL - nrege WORKERS