കൂട്ടാലിട : പേരാമ്പ്ര ഉപജില്ലാ കലോത്സവ സംഘാടനത്തിലെ ജനകീയ പങ്കാളിത്തം ശ്രദ്ധേയമാകുന്നു. കലാ സാംസ്‌കാരിക മേഖലയില്‍ നിരവധി പ്രതിഭകളെ സംഭാവന ചെയ്ത കോട്ടൂര്‍ ഗ്രാമം ഉപജില്ലാ കലോത്സവം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ്.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ 10 വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കാന്‍ വേണ്ടി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ ഷിജിത്ത് , അവിടനല്ലൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡന്റ് തച്ചയില്‍ ഷാജി, എച്ച് എംസി ചെയര്‍മാന്‍ ഷാജു എന്നിവരാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
അവിടനല്ലുര്‍ എ എല്‍ പി സ്‌കൂളിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഉച്ചക്ക് 12 മുതല്‍ 3 മണിവരെയാണ് ഭക്ഷണ വിതരണം. ഭക്ഷണ വിതരണത്തിന് അധ്യാപകര്‍, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരാണ് ഭക്ഷണ വിതരണത്തിന് നേതൃത്വം നല്‍കുന്നത്.
ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറികളും മറ്റ് വസ്തുക്കളും നാട്ടുകാരില്‍ നിന്നും സൗജന്യമായി സ്വീകരിച്ചതാണ്. കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് 3,4,5,6,16 വാര്‍ഡുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് മുഴുവന്‍ പച്ചക്കറികളും ശേഖരിച്ചത്.
കല്‍പ്പകശുദ്ധി, ഒറിജന്‍ വെളിച്ചെണ്ണ ഉത്പാദക കമ്പനികളാണ് പാചകത്തിന് ആവശ്യമായ വെളിച്ചെണ്ണ നല്‍കിയത്. പാചക രംഗത്ത് വര്‍ഷങ്ങളുടെ പരിചയമുള്ള വാകയാട് പ്രദീപന്റെ മേല്‍നോട്ടത്തിലാണ് കലാപ്രതിഭകള്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.
Perampra sub jilla Kalothsavam - foodstall special story