#congresskoyilandy | രാഹുല്‍ ഗാന്ധിയുടെ വിജയം; ആഹ്ലാദപ്രകടനവുമായി കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

#congresskoyilandy | രാഹുല്‍ ഗാന്ധിയുടെ വിജയം; ആഹ്ലാദപ്രകടനവുമായി കൊയിലാണ്ടിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
Aug 5, 2023 11:23 AM | By SUHANI S KUMAR

കൊയിലാണ്ടി: രാഹുല്‍ ഗാന്ധിയുടെ ലോകസഭ അംഗത്വം അയോഗ്യമാക്കിയ കീഴ്‌കോടതി വിധിക്കെതിരെ സുപ്രിം കോടതിയുടെ ആശ്വാസ വിധിയില്‍ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി.

നിരവധി പേരാണ് പ്രകടനത്തില്‍ പങ്കാളികളായത്. ബ്ലോക്ക് പ്രസിഡന്റ് മുരളി തോറോത്ത്, ജില്ല സെക്രട്ടറി അഡ്വ.കെ. വിജയന്‍, വി.വി. സുധാകരന്‍, വി.ടി. സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, പി. ദാമോദരന്‍, നടേരി ഭാസ്‌ക്കരന്‍,രജീഷ് വെങ്ങളത്ത് കണ്ടി, പി.വി. മനോജ്, ടി.കെ. നാരായണന്‍, അരൂണ്‍ മണമല്‍, കെ. സുരേഷ് ബാബു, സുനില്‍ വിയൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍, ‘മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്?’ എന്ന് രാഹുല്‍ നടത്തിയ പരമാര്‍ശമാണ് കേസിനടിസ്ഥാനം.

ഗുജറാത്തില്‍ നിന്നുള്ള എംഎല്‍എയായ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ മാര്‍ച്ച് 23 ന് സൂറത്ത് മജിസ്‌ട്രേട്ട് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ചു. ശിക്ഷ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ജില്ലാ കോടതിയേയും ഗുജറാത്ത് ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു.

തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസുമാരായ ബി.ആര്‍.ഗവായ്, പി.എസ്.നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവരങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേട്ടത്. ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് സുപ്രീം കോടതി വിധി പറഞ്ഞത്.

ഇരുവിഭാഗങ്ങള്‍ക്കും വാദിക്കാന്‍ 15 മിനിറ്റാണ് സമയം അനുവദിച്ചിരുന്നത്. രാഹുലിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വിയാണ് ആദ്യം വാദം തുടങ്ങിയത്. മഹേഷ് ജഠ്മലാനിയാണ് പരാതിക്കാരനായ പൂര്‍ണ്ണേഷ് മോദിക്ക് വേണ്ടി ഹാജരായത്.

സുപ്രീം കോടതയില്‍ സമര്‍പ്പിച്ച എതിര്‍സത്യവാങ്മൂലത്തില്‍ കേസില്‍ മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഡിവിഷന്‍ ബഞ്ച് രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്.

വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്. അയോഗ്യത നീങ്ങി എംപി സ്ഥാനത്ത് തിരികെ എത്തുന്നതോടെ അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാനാകും. അതോടൊപ്പം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്കും രാഹുലിന് ഒഴിവായി.

true vision koyilandy Rahul Gandhi's victory; Congress workers in Koyilandy with joy

Next TV

Related Stories
 ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

May 18, 2024 11:57 PM

ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു.

ബാലുശ്ശേരിയില്‍ കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. ബാലുശ്ശേരി കാരണത്ത് വയല്‍...

Read More >>
യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

May 15, 2024 11:43 PM

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു.

യാത്രയ്ക്കിടയില്‍ 3 പവന്‍ സ്വര്‍ണമാല നഷ്ടപ്പെട്ടു. 15-5-2024 ബുധനാഴ്ച ബാലുശ്ശേരി- കിനാലൂര്‍ യാത്രയ്ക്കിടയില്‍...

Read More >>
കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

May 14, 2024 10:32 PM

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍

കൂരാച്ചുണ്ടില്‍ ഭര്‍ത്ത്മതിയായ യുവതിയെ മൊബൈലില്‍ നഗ്‌ന ചിത്രങ്ങള്‍ കാണിച്ചും ഭീഷണിപ്പെടുത്തിയും ശല്യം...

Read More >>
സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

May 10, 2024 04:54 PM

സാമൂഹ്യ പുരോഗതിക്ക് സ്ത്രീകള്‍ സ്വയം ശാക്തീകരിക്കപ്പെടണം -കെ.അജിത

ചെറുതും വലുതുമായ സംഘടനകളിലൂടെയാണ് സ്ത്രീകള്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുന്നത്. സ്ത്രീ സംവരണം കൊണ്ടുമാത്രം ഇന്ന് നിലനില്‍ക്കുന്ന...

Read More >>
കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

May 10, 2024 04:48 PM

കരിപ്പാല രാഘവൻ മാസ്‌റ്റർ അനുസ്‌മരണ സമ്മേളനം കെ.മുരളീധരൻ എംപി ഉദ്ഘാടനം ചെയ്‌തു

കരിപ്പാലയുടെ പ്രവർത്തനങ്ങൾ പൊതു പ്രവർത്തകർക്ക് മാതൃകയായിരുന്നു. ഇപ്പോൾ എല്ലാവരും ഓൺലൈനിലാണ്...

Read More >>
Top Stories










News Roundup