---
title: "#koyilandy |കൊയിലാണ്ടി നഗരസഭ അറിയിപ്പ് "
english_title: "true vision koyilandy municipality notice"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136647/true-vision-koyilandy-municipality-notice"
published_at: "2023-08-05T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cf2ad2ad490_muncipality_notice_Lg.jpg"
keywords: []
---

# #koyilandy |കൊയിലാണ്ടി നഗരസഭ അറിയിപ്പ് 

> **Lead Summary:** **കൊയിലാണ്ടി: **കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ പൂര്‍ണമായോ ഭാഗികമായോ നിര്‍മ്മാണം പൂർത്തീകരിച്ച വാസഗൃഹങ്ങള്‍ ക്രമവത്കരിക്കുന്ന്തിനുള്ള അപേക്ഷകള്‍ 31.08.2023 വരെ നഗരസഭയില്‍ സമര്‍പ്പിക്കാവുന്നതാണ്.

## Article Content

**കൊയിലാണ്ടി: **കേരള തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിയില്ലാതെ പൂര്‍ണമായോ ഭാഗികമായോ നിര്‍മ്മാണം പൂർത്തീകരിച്ച വാസഗൃഹങ്ങള്‍ ക്രമവത്കരിക്കുന്ന്തിനുള്ള അപേക്ഷകള്‍ 31.08.2023 വരെ നഗരസഭയില്‍ സമര്‍പ്പിക്കാവുന്നതാണ്.

31.08.2023-നു ശേഷം KCZMA -യില്‍ നിന്നും മുന്‍കൂര്‍ അനുമതിയില്ലാതെ നടത്തുന്നതും നടത്തിയതുമായ എല്ലാ കെട്ടിടങ്ങളെയും അനധികൃത കെിട്ടിടങ്ങളായി പരിഗണിക്കുന്നതാണെന്നും ആയവ ക്രമവത്കരിക്കുന്നതിന് ഇനിയൊരു അവസരം ഉണ്ടാവില്ലെന്നും നഗരാസൂത്രകന്‍ കോഴിക്കോട് അറിയിച്ചിട്ടുണ്ട്.

27.08.2023 മുതല്‍ 31.08.2023 വരെ പൊതു അവധി ആയതിനാല്‍ ക്രമവത്കരണ അപേക്ഷകള്‍ 26.08.2023-നകം നഗരസഭയില്‍ സമർപ്പിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136647/true-vision-koyilandy-municipality-notice)