---
title: "#TREE FALL | തിരുവങ്ങൂര്‍- കുനിയില്‍ കടവ് പാലം റോഡില്‍  മരം വീണ് ഗതാഗതം തടസപ്പെട്ടു"
english_title: "TREE FALL IN THIRUVANGOOR - KUNIYIL KATAVU PALAM ROAD "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/139912/tree-fall-in-thiruvangoor-kuniyil-katavu-palam-road"
published_at: "2023-08-18T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df1e66c9949_TREE_FALL.jpg"
keywords: []
---

# #TREE FALL | തിരുവങ്ങൂര്‍- കുനിയില്‍ കടവ് പാലം റോഡില്‍  മരം വീണ് ഗതാഗതം തടസപ്പെട്ടു

> **Lead Summary:** അത്തോളി: തിരുവങ്ങൂര്‍- കുനിയില്‍ കടവ് പാലം റോഡില്‍ മരം കടപുഴകി വീണ് ഏറെ ഗതാഗത തടസ്സമുണ്ടാക്കി. ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാന്‍ വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി മരം വീണത് പ്രദേശവാസികളില്‍ ഭീതി പരത്തിയെങ്കിലും ആളപായമൊന്നുമുണ്ടായില്ല. ഫയര്‍ഫോഴ്‌സും പൊലീസും മരം മുറിച്ച് മാറ്റാന്‍ നേതൃത്വം നല്‍കി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

## Article Content

അത്തോളി: തിരുവങ്ങൂര്‍- കുനിയില്‍ കടവ് പാലം റോഡില്‍ മരം കടപുഴകി വീണ് ഏറെ ഗതാഗത തടസ്സമുണ്ടാക്കി. ജല്‍ ജീവന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടാന്‍ വേണ്ടി കുഴിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഉപയോഗിച്ച് നിര്‍മ്മാണം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്രതീക്ഷിതമായി മരം വീണത് പ്രദേശവാസികളില്‍ ഭീതി പരത്തിയെങ്കിലും ആളപായമൊന്നുമുണ്ടായില്ല. ഫയര്‍ഫോഴ്‌സും പൊലീസും മരം മുറിച്ച് മാറ്റാന്‍ നേതൃത്വം നല്‍കി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/139912/tree-fall-in-thiruvangoor-kuniyil-katavu-palam-road)