ബാലുശ്ശേരി : ബാലുശ്ശേരി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രതിനിധി സമ്മേളനം ഡോ: എം.കെ. മുനീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഇന്ന് കേരളത്തില്‍ ഫാസിസ്റ്റ് മാര്‍ക്സിസ്റ്റ് കൂട്ടായ്മയാണ് വളര്‍ന്ന് വരുന്നതെന്നും മതവിദ്വേഷം വളര്‍ത്തുകയും വര്‍ഗ്ഗീയ ദ്രുവീകരണം നടത്തുകയും ചെയ്യുന്ന പ്രവണതക്കെതിരെ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
തകരുന്ന കേരളം വളരുന്ന ഫാഷിസം എന്ന പ്രമേയമുയര്‍ത്തി പിടിച്ച് കൊണ്ട് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.
അഹമ്മദ്കുട്ടി ഉണ്ണികുളം, എസ്.പി. കുഞ്ഞമ്മദ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, ഷാഹുല്‍ ഹമീദ് നടുവണ്ണൂര്‍, ഒ.കെ. അമ്മത്, കെ. അഹമ്മദ് കോയ, നിസാര്‍ ചേലേരി, വി.കെ.സി. ഉമ്മര്‍ മൗലവി, എം.കെ. അബ്ദുസ്സമദ്, എം. പോക്കര് കുട്ടി, എം.കെ. പരീദ്, ബഷീര്‍ നൊരവന, സലാം കായണ്ണ, വാഴയില്‍ ഇബ്രാഹിം ഹാജി, ബപ്പന് കുട്ടി നടുവണ്ണൂര്‍, കെ.ടി.കെ. റഷീദ്, അല്‍താഫ് ഹുസൈന്, അനസ് അന്‍വര്‍, ഇ.പി. ഖദീജ, എന്നിവര്‍ സംസാരിച്ചു.
വിവിധ പഞ്ചായത്തുകളില്‍ നിന്ന് 412 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ന് അത്തോളിയില്‍ നടക്കുന്ന ദലിത് ലീഗ് സമ്മേളനവും നടക്കും.
Dr. MK Muneer MLA said that the fascist Marxist community should be taken care