Categories
നടുവണ്ണൂര്‍

നടുവണ്ണൂരിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ പ്രവർത്തിക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുന്നുമെന്ന് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു

നടുവണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ നടുവണ്ണൂരിൽ ഡൊമിസിലിയറി കെയർ സെൻ്ററുകൾ (ഡിസിസി) പ്രവർത്തിക്കാത്തത്, പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുകയാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു.


നിലവിൽ ഒരാൾക്ക് രോഗം വന്നാൽ വീട്ടിലെല്ലാവർക്കും പകരുമെന്ന സ്ഥിതിയാണ് സംജാതമാവുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നത്. അല്ലാത്തവർ പോസിറ്റീവായാൽ പ്രവേശിപ്പിക്കാൻ ഡിസിസി ആയി കരുവണ്ണൂർ യുപി സ്കൂളിനെ പ്രഖ്യാപിച്ചെങ്കിലും വേണ്ട തയ്യാറെടുപ്പുകൾ പിഎച്ച്സിയും പഞ്ചായത്ത് അധികൃതരും നടത്താത്തതാണ് പ്രവർത്തനത്തിന് തടസ്സമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പറഞ്ഞു.

കഴിഞ്ഞ സർവ്വകക്ഷിയോഗത്തിൽ പാർട്ടി ഇക്കാര്യം ആവശ്യപ്പെടുകയും യോഗം സർവ്വാത്മനാ അംഗീകരിക്കുകയും ചെയ്തതാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് എ.പി. ഷാജി അധ്യക്ഷത വഹിച്ചു. കെ.പി. സത്യൻ, എം. സത്യനാഥൻ, സി. കൃഷ്ണദാസ്, അനുപ്, ഫായിസ് എന്നിവർ സംസാരിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP