Categories
balusseryspecial

ഫസ്റ്റ്‌ബെല്‍ 5, 6 ക്ലാസുകള്‍ ഇന്നലെ പൂര്‍ത്തിയായി

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ആരംഭിച്ച ഫസ്റ്റ്‌ബെല്‍ ഡിജിറ്റല്‍ ക്ലാസുകളില്‍ അഞ്ച്, ആറ് ക്ലാസുകളുടെ സംപ്രേഷണം വെള്ളിയാഴ്ച പൂര്‍ത്തിയായി. ഏഴും ഒമ്പതും ക്ലാസുകള്‍ ചൊവ്വാഴ്ചയോടെയും മറ്റു ക്ലാസുകള്‍ 30-ഓടെയും പൂര്‍ത്തിയാകും.


പ്ലസ് വണ്ണില്‍ മുഴുവന്‍ കുട്ടികളും പഠിക്കുന്ന ഇംഗ്ലീഷും ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിഷയ വിഭാഗമായ ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയുടെ സംപ്രേഷണം വ്യാഴാഴ്ച പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ ബിസിനസ് സ്റ്റഡീസ് ക്ലാസുകളും പൂര്‍ണമാകും. മറ്റ് പ്ലസ് വണ്‍ ക്ലാസുകള്‍ മെയ് അവസാനത്തോടെ പൂര്‍ത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്രത്യേക റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണവും ഓഡിയോ ബുക്കുകളും പ്ലസ് വണ്‍ ക്ലാസുകള്‍ക്ക് ആരംഭിക്കുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.

ഫസ്റ്റ്‌ബെല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകളില്‍ വര്‍ഷാന്ത്യ വിലയിരുത്തലിനായി മുഴുവന്‍ കുട്ടികള്‍ക്കും പഠന മികവു രേഖകള്‍ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇവയില്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ പൂര്‍ത്തിയാക്കി സമര്‍പ്പിക്കുന്നതിനനുസരിച്ചാണ് അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുക. മെയ് 20നകം ഇപ്രകാരം വര്‍ഷാന്തവിലയിരുത്തല്‍ നടത്തി സ്‌കൂളുകള്‍ പ്രൊമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

പ്രീ-പ്രൈമറി കുട്ടികള്‍ക്കുള്ള കിളിക്കൊഞ്ചല്‍ ക്ലാസുകള്‍ മെയ് മാസവും തുടരും. ഇതിനുപുറമെ ശാസ്ത്രം, പരിസ്ഥിതി, മാനസികാരോഗ്യം, സാങ്കേതികവിദ്യ, കലാ-കായിക വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികളും കൈറ്റ് വിക്ടേഴ്‌സില്‍ മെയ് മാസം സംപ്രേഷണം ചെയ്യും.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP