Categories
balusseryspecial

പനങ്ങാട് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സര്‍വകക്ഷിയോഗം

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തില്‍ കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പകല്‍ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മതസംഘടനാ പ്രതിനിധികള്‍, സെക്ക്ടര്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു. പഞ്ചായത്തില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കര്‍മപദ്ധതി തയ്യാറാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ വാര്‍ഡുകളില്‍ അധ്യാപകര്‍ക്ക് ചുമതല നല്‍കി. വാര്‍ഡ് ആര്‍ ആര്‍ ടി ശക്തിപ്പെടുത്തുന്നതിനും, വാക്സിനേഷനും, കോവിഡ് ടെസ്റ്റും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. വിവാഹങ്ങള്‍, ആഘോഷങ്ങള്‍, മരണന്തര ചടങ്ങുകള്‍ എന്നിവയില്‍ സ്വിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും, ആളുകള്‍ കൂട്ടം കൂടുന്ന ഇടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും തീരുമാനമായി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ലുക്മാന്‍ സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പ്രസിഡന്റ് വി എം കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി കെ പണിക്കര്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍സിങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീഷ് ത്രിവേണി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ കെ പ്രകാശിനി സെക്ടര്‍ മജിസ്ട്രേറ്റുമാരായ എ കെ ഷിനോയ്,ശിവപ്രസാദ് കെ, ബിന്ദു ആര്‍, രഞ്ജു സുരേന്ദ്രന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ആര്‍ കെ മനോജ്, രംഗീഷ് കുമാര്‍, പി കെ നാസര്‍, വിവിധ മത സംഘടന നേതാക്കളായ എം കെ അബൂബക്കര്‍, വള്ളില്‍ മുഹമ്മദ്, എ കെ ഇസ്മായില്‍, ഫാ. ജെയ്‌സണ്‍, ഫാ. ജോയിക്കുട്ടി, ഫാ. പി കെ മാത്യു എന്നിവര്‍ സംസാരിച്ചു.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP