മാലിന്യ സംസ്‌കരണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോടഞ്ചേരിയില്‍ പരിശീലന പരിപാടി

മാലിന്യ സംസ്‌കരണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോടഞ്ചേരിയില്‍ പരിശീലന പരിപാടി
May 26, 2022 11:11 AM | By arya lakshmi

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ് സിസ്റ്റം എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍, ഹരിതകര്‍മ്മ സേന, കുടുംബശീ സിഡിഎസ് അംഗങ്ങള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ക്കായി നടത്തിയ പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്‌സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിബി ചിരണ്ടായത്ത് അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ നേതൃത്വത്തില്‍ 'ക്ലീന്‍ കോടഞ്ചേരി ഗ്രീന്‍ കോടഞ്ചേരി' എന്ന മുദ്രാവാക്യമുയര്‍ത്തി നടപ്പിലാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കാനാണ് ഇത്തരം പരിശീലനങ്ങള്‍.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിയാനസ്, സെക്രട്ടറി കെ. ഗിരീഷ് കുമാര്‍, വി.ഇ.ഒമാരായ ഫസീല, വിനോദ് വര്‍ഗ്ഗീസ്, പ്ലാന്‍ ക്ലാര്‍ക്ക് പി. ഷമീര്‍ എന്നിവര്‍ സംസാരിച്ചു.

അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ് സ്വാഗതവും ഹരിത കര്‍മ്മ സേന പ്രസിഡന്റ് അനു നന്ദിയും പറഞ്ഞു.

കെല്‍ട്രോണിന്റെ റിസോഴ്‌സ് പേഴ്‌സണ്‍ നിധി പരിശീലനത്തിന് നേതൃത്വം നല്‍കി.

Training program at Kodancherry to make the waste management project more efficient

Next TV

Related Stories
ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

Jun 30, 2022 09:30 PM

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു

ബോധവല്‍ക്കരണ സന്ദേശ റാലിയും വിളംബര റാലിയും സംഘടിപ്പിച്ചു...

Read More >>
സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

Jun 30, 2022 04:35 PM

സൗര നിലയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ സ്പോട്ട് രജിസ്ട്രേഷന്‍ കൂരാച്ചുണ്ടില്‍

കെ.എസ്.ഇ.ബി കൂരാച്ചുണ്ട് സെക്ഷന്‍ ഓഫീസിനു കീഴിലുള്ള ഗാര്‍ഹിക...

Read More >>
വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

Jun 30, 2022 04:12 PM

വായന വാരാചരണത്തില്‍ വിവിധ പരിപാടികളുമായി ഉള്ള്യേരി യുപി സ്‌കൂള്‍

വായനവാരത്തില്‍ എല്ലാ ദിവസവും സ്‌കൂള്‍തല കാവ്യ ആലാപനം, സാഹിത്യ ക്വിസ് മത്സരം, ഉത്തരപ്പെട്ടി...

Read More >>
ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

Jun 30, 2022 03:30 PM

ബഷീര്‍ ഫെസ്റ്റ് ജൂലായ് രണ്ടുമുതല്‍ ബേപ്പൂരില്‍

ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള മത്സരത്തില്‍...

Read More >>
മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

Jun 30, 2022 03:12 PM

മണ്‍സൂണ്‍ ചിത്ര പ്രദര്‍ശനവുമായി കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറി

കൊയിലാണ്ടി ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ മണ്‍സൂണ്‍ ചിത്ര...

Read More >>
വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

Jun 30, 2022 02:30 PM

വിളംബര റാലിയുമായി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും

ജൂലായ് 3 ന് കോക്കല്ലൂരില്‍ നടക്കുന്ന ബാലുശ്ശേരി ബ്ലോക്ക് തല ആരോഗ്യ...

Read More >>
Top Stories