കോടഞ്ചേരി : സാഹസിക ടൂറിസം ഇന്ന് ലോകത്ത് ഏറ്റവും വളര്‍ച്ചയുള്ള ടൂറിസം മേഖലയാണ്.
കേരളത്തിലും സാഹസിക ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്.
കേരളത്തില്‍ ഈ മേഖലയുടെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനാണ് ടൂറിസം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
അതിന്റെ ഭാഗമായി കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) കോഴിക്കോട്, ഇന്ത്യന്‍ കായകിംഗ് ആന്‍ഡ് കനോയിങ് അസോസിയേഷനുമായി (ഐകെസിഎ) ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ കയാക്കിംഗ് മത്സരമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍.
2022 ആഗസ്റ്റ് മാസം 12,13,14 തീയതികളില്‍ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി കയാക്ക് സ്ലാലോം, ബോട്ടര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്.
20 വിദേശ രാജ്യങ്ങളില്‍ നിന്നായി 100 ല്‍ പരം അന്തര്‍ദേശീയ കയാക്കര്‍മാരെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 200 ല്‍ പരം ദേശീയ കയാക്കര്‍മാരേയും പ്രതീക്ഷിക്കുന്നു.
കൂടാതെ കേരളത്തില്‍ നിന്നുള്ള കയാക്കര്‍മാരും മാറ്റുരയ്ക്കുന്നു.
International Kayaking Competition and Malabar River Festival at Thushargiri