കൂരാച്ചുണ്ട്: പഞ്ചായത്തിലെ വിവിധ മേഖലകളില്‍ ലഹരി - മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിനെതിരെ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ സെന്റ് തോമസ് പാരീഷ് ഹാളില്‍ ജനകീയ കണ്‍വെന്‍ഷനും ബഹുജന റാലിയും സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. കോഴിക്കോട് നാര്‍ക്കോട്ടിക് സെല്‍ വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍ നാസര്‍, താമരശേരി താലൂക്ക് വിമുക്തി കോര്‍ഡിനേറ്റര്‍ കെ. പ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ.അമ്മദ്, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, ജോണ്‍സണ്‍ താന്നിക്കല്‍, വി.എസ്.ഹമീദ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി പാരഡൈസ്, അതുല്‍ ഞാറുകുന്നേല്‍ എന്നിവര്‍ സംസാരിച്ചു.
Addiction - Drug use: The popular convention and the mass rally KOORACHUND PANCHAYATH