കൂരാച്ചുണ്ട്: കെസിവൈഎം, എസ്എംവൈഎം, കൂരാച്ചുണ്ട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'ജില്‍ ജില്‍ വിത്ത് ജീസസ്' അര്‍ദ്ധ വാര്‍ഷിക സെനറ്റ് സമ്മേളനവും യുവജന സംഗമവും നടന്നു.
കൂരാച്ചുണ്ട് ഫൊറോന വികാരി ഫാ.വിന്‍സെന്റ് കണ്ടത്തില്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് ജോയല്‍ ആന്റണി അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടര്‍ ഫാ.കുര്യാക്കോസ് കൊച്ചുകൈപ്പേല്‍ ആമുഖ പ്രഭാഷണം നടത്തി.
രൂപതാ ഡയറക്ടര്‍ ഫാ.ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍, രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ജനറല്‍ സെക്രട്ടറി റിച്ചാള്‍ഡ് ജോണ്‍, ഫാ.തോമസ് പുലയംപറമ്പില്‍, മേഖല ഇന്‍ചാര്‍ജ് അലീന മാത്യൂ, മേഖല ആനിമേറ്റര്‍ സിസ്റ്റര്‍ വിനീത ,മേഖല സെക്രട്ടറി നിപിന്‍ ജോസ്, ടീന ടോമി എന്നിവര്‍ സംസാരിച്ചു.
യൂണിറ്റുകളില്‍ നിന്നും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും അത്‌ലറ്റിക്കോസ് ടൂര്‍ണമെന്റില്‍ വിജയം കൈവരിച്ച ടീമുകളെയും മൊമെന്റോ നല്‍കി ചടങ്ങില്‍ ആദരിച്ചു. ലിവിംഗ് ലൈഫ് ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ ഡാര്‍ലിന്‍.പി.ജോര്‍ജ് ക്ലാസുകള്‍ നയിച്ചു.
Jill Jill with Jesus' semi-annual Senate conference and youth gathering at Koorachund