പനങ്ങാട്: മനുഷ്യവിഭവശേഷിക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നോളജ് എക്കണോമി മിഷന്റെ 'എന്റെ തൊഴില്‍ എന്റെ അഭിമാനം' ക്യാമ്പെയ്ന്റെ ഭാഗമാവുകയാണ് പനങ്ങാട് ഗ്രാമപഞ്ചായത്ത്.
അഭ്യസ്തവിദ്യരായ യുവതീ യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുക, സംരംഭക മേഖലയിൽ തൽപരരായ ആളുകൾക്ക് അവസരമൊരുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി 1000 ജനസംഖ്യയ്ക്ക് അഞ്ച് പേർക്ക് സ്വയം തൊഴിൽ എന്ന പ്രവർത്തനം പഞ്ചായത്തിൽ നടന്നുവരികയാണ്. പനങ്ങാട് ഗ്രാമപഞ്ചായത്തിലെ തൊഴിലന്വേഷകരുടെ വിവരം ശേഖരിക്കുന്ന 'യുവജാലകം' എന്ന മറ്റൊരു ക്യാമ്പയിനും പഞ്ചായത്തിൽ നിലവിലുണ്ട്.
തൽപരരായ വ്യക്തികൾക്ക് വിദഗ്ധ പരിശീലനം നൽകി മികച്ച തൊഴിലവസരങ്ങൾ ഒരുക്കാനുള്ള പദ്ധതികളും ഗ്രാമപഞ്ചായത്ത് ആസൂത്രണം ചെയ്തു വരുന്നു.ഇതിന്റെ ഭാഗമായി കോഴിക്കോട് എൻ.ഐ.ടിയുമായി ചേർന്ന് തൊഴിലന്വേഷകർക്കായ് സംരംഭകത്വ വികസന പരിപാടിയും പഞ്ചായത്ത് സംഘടിപ്പിക്കന്നതാണ്.
Panangad Gram Panchayat looking for job seekers