Categories
പ്രാദേശികം

ബാലുശ്ശേരി മണ്ഡലത്തില്‍ പോളിങ് ശതമാനം കുറഞ്ഞു

ബാലുശ്ശേരി: സ്ഥാര്‍ഥികളുടെ പരിവേഷം കൊണ്ട് സംസ്ഥാനം ഉറ്റുനോക്കുന്ന ബാലുശ്ശേരി മണ്ഡലത്തില്‍ 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ കുറവ്. 78.07 ശതമാനമാണ് ഇത്തവണ പോളിങ്.


2016 ലെ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് ശതമാനം 83.26 ആയിരുന്നു. 5.19 ശതമാനം കുറവ് രേഖപ്പെടുത്തി. രാവിലെ 7 ന് ആരംഭിച്ച വോട്ടെടുപ്പ് ആദ്യ മൂന്നുമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും 23.93 ശതമാനവും ഉച്ചയോടെ 50 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചോടെ വോട്ടിങ്ങ് ശതമാനം 70 ആയി ഉയര്‍ന്നു. സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ സജീവമായി ബൂത്ത് സന്ദര്‍ശനം നടത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി സച്ചിന്ഡ ദേവ് രാവിലെ തന്നെ നെല്ലിക്കോട് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ പറവൂര്‍ മണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ വോട്ടു രേഖപ്പെടുത്തേണ്ടിയിരുന്നത്. മണ്ഡലത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വോട്ടുരേഖപ്പെടുത്താനായില്ല. ബിജെപി സ്ഥാനാര്‍ഥി ലിബിന്‍ ബാലുശ്ശേരി ഇയ്യാട് സി.സി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.

എന്നാല്‍ ശിവപുരം എസ്.എം.എം.എ.യു.പി സ്‌കൂളില്‍ ബൂത്ത് സന്ദര്‍ശനത്തിനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞതായി ആരോപണമുയര്‍ന്നു. ഇവിടെ വോട്ടിങ്ങ് അവസാനിച്ച ശേഷം എല്‍ഡിഎഫ്-യുഡിഎഫ് സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കരുമല ടൗണ്‍ സെക്രട്ടറി തീര്‍ഥക്കുഴിച്ചാലില്‍ അഞ്ജുഷിന് പരുക്കേറ്റു. ഇയാളെ താമരശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP