Categories
balusseryspecial

കൊച്ചു ആരാധകരെത്തേടി കാരാട്ടെത്തി

കൊടുവള്ളി: തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ദിവസം ലാപ്പ്‌ടോപ്പില്‍ തല്‍സമയ വാര്‍ത്ത കണ്ട് കൊണ്ടിരിക്കേ കൊടുവള്ളി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി കാരാട്ട് റസാഖിനെറെ പരാജയപ്രഖ്യാപനം കേട്ട് പൊട്ടിക്കരയുകയും അക്രമാസക്തരാവുകയും ചെയ്ത ആ കൊച്ചു ആരാധകരെ നേരി കാണാന്‍ കാരാട്ട് റസാഖ് എത്തി.
സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോ കാരാട്ടിന്റെ ശ്രദ്ധയില്‍ പെടുകയും കുട്ടികളുടെ വിലാസം ശേഖരിക്കുകയുമായിരുന്നു. കെ.ടി. വിച്ചിയുടെ മക്കളായ ഷസ ഖദീജ യേയും മുഹമ്മദ് ഷസിനെയും നേരിട്ട് കാണാനാണ് വിച്ചിയുടെ വീട്ടില്‍ കാരാട്ടെത്തിയത്. പരാജയത്തിന്റെ കയ്പ്പില്‍ മനസ്സ് പൊട്ടിക്കരഞ്ഞ ആ കൊച്ചു കുട്ടികള്‍ക്ക് പ്രതീക്ഷയുടെ മധുരം സമ്മാനിച്ചാണ് കാരാട്ട് മടങ്ങിയത്.
പി.പി ചെക്കൂട്ടി, സുനി എന്നിവരും ഒപ്പമുണ്ടായിരുന്നു.


Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP