Categories
balusseryspecial

കൂരാച്ചുണ്ട് തോണിക്കടവ് ടൂറിസം പദ്ധതി എം എല്‍ എ അഡ്വ: കെ.എം സച്ചിന്‍ ദേവ് സന്ദര്‍ശിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് തോണിക്കടവ് ടൂറിസം പദ്ധതി എം എല്‍ എ അഡ്വ: കെ.എം സച്ചിന്‍ ദേവ് സന്ദര്‍ശിച്ചു തോണിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയിരുന്നെങ്കിലും കോവിഡ് നി യന്ത്രണങ്ങള്‍ കാരണം സഞ്ചാരികള്‍ക്ക് തുറന്ന് കൊടുത്തിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ടി.എം സി ചേര്‍ന്ന് ഉടനെ തോണിക്കടവ് സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് എം.എല്‍.എ പറഞ്ഞു.


തോണിക്കടവിലെ ഹാര്‍ട്ട് ഐലന്റിന്റ വികസന സാധ്യതകള്‍ പരിശോധിക്കാനായിരുന്നു. സന്ദര്‍ശനം നടത്തിയത്. തോണിക്കടവില്‍ നിന്ന് ഹാര്‍ട്ട് ഐലന്റിലേക്ക് സംസ്‌പെന്‍ഷന്‍ ബ്രിഡ്ജ് നിര്‍മ്മിക്കു മെന്നും ,വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ ചങ്ങാടങ്ങള്‍ തെയ്യാറാക്കു മെന്നും എം.എല്‍.എ പറഞ്ഞു. ഐലന്റില്‍ തികച്ചും ഇക്കോ ഫ്രന്റലി യായി വിശ്രമകേന്ദ്രങ്ങളും ഇരിപ്പിടങ്ങളുമാണ് നിര്‍മ്മിക്കാനുദ്ദേശിയ്ക്കുന്നത്.ഇതിനനുയോജ്യമായ രീതിയില്‍ മാസ്റ്റര്‍ പ്ലാന്‍ തെയ്യാറാക്കാന്‍ ആര്‍ക്കിടെക്കിനെ ചുമതലപെടുത്തിയതായും എം.എല്‍ എ പറഞ്ഞു. എം. എല്‍ എ യോടൊപ്പം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട, മെമ്പര്‍മാര്‍ ,ഡി.ടി.പി സി സെക്രട്ടറി ബീന, ഇറിഗേഷന്‍ എഞ്ചിനിയര്‍മാര്‍ ,ഇസ്മയില്‍ കുറുമ്പൊയില്‍ ,വി.ജെ സണ്ണി എനിവര്‍ ഉണ്ടായിരുന്നു.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP