Categories
പ്രാദേശികം

മുട്ടക്കോഴി വളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം 16 -ന്

കോഴിക്കോട്: മലമ്പൂഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രം ഏപ്രില്‍ 16 -ന് മുട്ടക്കോഴി വളര്‍ത്തുന്നതു സംബന്ധിച്ച് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് പരിശീലനം. താല്‍പര്യമുളളവര്‍ക്ക് ട്രെയിനിംഗിന്റെ പേര്, പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 എന്ന നമ്പറിലേക്ക് വാട്‌സ് ആപ്പ് ചൈയ്ത് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0495 2370368.


ഹോട്ടല്‍ മാനേജ്‌മെന്റ് പൊതുപ്രവേശന പരീക്ഷ ജൂണ്‍ 12-ന്

നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ ആന്‍ഡ്് കാറ്ററിങ് ടെക്‌നോളജിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ബി.എസ്.സി. ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂണ്‍ 12 -നു നടക്കും. എറണാകുളം, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവയാണ് സംസ്ഥാനത്തെ പരീക്ഷാകേന്ദ്രങ്ങള്‍. ആദ്യമായാണ് കോഴിക്കോട് പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത്. പ്ലസ് ടു അവസാന വര്‍ഷ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പൊതു വിഭാഗത്തിന് 25 വയസ്സും സംവരണ വിഭാഗങ്ങള്‍ക്ക് 28 വയസ്സുമാണ് പ്രായ പരിധി. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ വെബ്‌സൈറ്റ് മുഖേന മെയ് 10 -നകം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP