Categories
പ്രാദേശികം

ബാലുശ്ശേരി പഞ്ചായത്തിൽ ഇനി സേവനങ്ങൾ‍ ഓൺലൈനിൽ

ബാലുശ്ശേരി: സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാകുന്ന ഐഎൽജിഎംഎസ് സംവിധാനം ആരംഭിച്ച് ബാലുശ്ശേരി പഞ്ചായത്ത്.


പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് ഐഎൽജിഎംഎസ് സംവിധാനത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പഞ്ചായത്തിലെ ഭരണനിർവഹണ നടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കി പൊതുജനങ്ങൾക്ക് ലഭ്യമാക്കാനായി പഞ്ചായത്ത് വകുപ്പിന്റെ സഹകരണത്തോടെ ഇൻഫർമേഷൻ കേരള മിഷ‍ വികസിപ്പിച്ച ആപ്ലിക്കേഷനാണ് സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം (ഐഎൽജിഎംഎസ്).

പഞ്ചായത്തുകളുടെ സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും ജനങ്ങൾക്ക് ഇനി മുതൽ സേവനങ്ങൾ ലഭ്യമാകും. അപേക്ഷിക്കാനും ഓൺലൈൻ പേമെന്റ് നടത്താനും സൗകര്യമുണ്ട്. ഫ്രണ്ട് ഓഫീസിൽ അപേക്ഷ നൽകുമ്പോൾ തന്നെ അതു പരിശോധിച്ച് പൂർണമാണോ എന്നും അനുബന്ധ രേഖകളെല്ലാം ഉണ്ടോയെന്നും ഉറപ്പാക്കാനും സ്വീകരിക്കുന്ന അപേക്ഷ ഓൺലൈനായി പരിശോധിച്ച് സമയബന്ധിതമായി തീർപ്പാക്കാനും സൗകര്യമുണ്ട്.

അപേക്ഷകളുടെ പുരോഗതി പൊതുജനങ്ങൾക്ക് ട്രാക്ക് ചെയ്യാനും സേവനം ഉറപ്പാക്കാനും സാധിക്കും.
വിവിധ സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വസ്തു നികുതി ഒഴിവിനുള്ള അപേക്ഷ, വിവരാവകാശ അപേക്ഷ, ലൈസൻസ് ലഭിക്കാനും പുതുക്കാനുമുള്ള അപേക്ഷകൾ, വികസനപദ്ധതി നിർദേശങ്ങൾ എന്നിവ നൽകുന്നതിനുള്ള സൗകര്യം ഓൺലൈൻ വഴി ലഭിക്കും.

അസിസ്റ്റന്റ് സെക്രട്ടറി ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷ കെ. ശ്രീജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. http://erp.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP