Categories
പ്രാദേശികം

കായണ്ണ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു

കായണ്ണ: കായണ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക ദിനം ആചരിച്ചു. ഓൺലൈൻ മാധ്യമത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയായിരുന്നു പരിപാടികൾ നടത്തിയത്.


വിദ്യാർത്ഥിനിയായ ശിവനന്ദയുടെ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ജയരാജൻ കല്പകശ്ശേരി (പാoപുസ്തക സമിതി അംഗം) ചടങ്ങിൽ മുഖ്യാതിഥിയായി.

പ്രിൻസിപ്പൽ ശാമിനി, പ്രധാന അധ്യാപകൻ പ്രമോദ്, പിടിഎ പ്രസിഡന്റ് സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സി.ബി. അലക്സ് കുട്ടികൾക്ക് അധ്യാപക ദിന സന്ദേശം നൽകി.

ഓർമയിലെ അധ്യാപകൻ, ഗുരുവന്ദനം എന്നിങ്ങനെ കുട്ടികളുടെ പരിപാടികളും ഓൺലൈനിലൂടെ നടന്നു. അർച്ചന രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഗുരുനാഥൻമാർക്ക് പൂച്ചെണ്ടുകൾ പിടിച്ച് കുട്ടികൾ ഓൺലൈൻ മാധ്യമത്തിലൂടെ ആശംസകൾ കൈമാറി. വളരെ മികവാർന്ന ഈ ചടങ്ങിന് അരുൺജിത്ത് സ്വാഗതം പറയുകയും, അനുസ്മയ നന്ദി രേഖപ്പെടുത്തുകയും ചെയ്തു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP