Categories
പ്രാദേശികം

നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി

കോഴിക്കോട്: നിപ ബാധിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്ത് യുഡിഎഫ്ന്റെ നേതൃത്വത്തിൽ കെട്ടാങ്ങൽ അങ്ങാടിയിൽ പ്രതിഷേധ സംഗമം നടത്തി.


നിപ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിം എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിന് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക, രോഗിയെ മെഡിക്കൽ കോളേജിൽ നിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ സംഭവത്തെക്കുറിച്ചും മെഡിക്കൽ കോളേജിലെ പരിശോധനയിലെ പോരായ്മകളെക്കുറിച്ചും സമഗ്ര അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് യുഡിഎഫ് പ്രതിഷേധ സംഗമം നടത്തിയത്.

പ്രതിഷേധ പരിപാടി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.കെ. സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ. ഖാദർ, എൻ.പി. ഹംസ, ടി. വേലായുധൻ, അശോകൻചാത്തമംഗലം, ഷിഹാബ് പാലകുറ്റി, എൻ.പി. ഹമീദ്, ഹക്കീം കളൻതോട് എന്നിവർ പ്രസംഗിച്ചു. കൺവീനർ അഹമ്മദ് കുട്ടി അരയങ്കോട് സ്വാഗതവും എൻ.എം. ഹുസ്സയിൻ നന്ദിയും പറഞ്ഞു

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP