Categories
അത്തോളി

വാതിൽപ്പടി സേവനവുമായി കെഎസ്ഇബി ജനങ്ങളിലേക്ക്

ഇനി മുതൽ കെഎസ്ഇബി യിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾക്ക് ഓഫീസിൽ വരേണ്ടതില്ല.
ഒരു ഫോൺ കോൾ മതി
കെഎസ്ഇബി ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിലെത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളും.
വിവിധ ആവശ്യങ്ങൾക്കായി കെഎസ്ഇബി ഓഫീസുകളിൽ പലതവണ കയറിയിറങ്ങേണ്ടി വരില്ല.


പുതിയ കണക്ഷൻ, കണക്ടഡ് ലോഡ് / താരിഫ് മാറ്റം,വൈദ്യുതി ലൈൻ / മീറ്റർ മാറ്റി സ്ഥാപിക്കൽ, ഉടമസ്ഥതാ മാറ്റം തുടങ്ങിയ കാര്യങ്ങൾക്ക് ഓൺ ലൈനായി അപേക്ഷ സമർപ്പിക്കുവാൻ ഇപ്പോൾ തന്നെ സൗകര്യമുണ്ടെങ്കിലും പലരും അതുപയോഗിക്കാതെ സാമ്പ്രദായികരീതി തുടരുകയാണ്.
ഇത് കൂടുതൽ ലളിതമാക്കുകയും ജനങ്ങളിലേക്ക് എത്തുകയും ചെയ്യുന്നതോടെ പരമാവധി ഉപഭോക്തൃ സംതൃപ്തി ഉറപ്പു വരുത്താൻ കെ എസ് ഇ ബി ക്ക് കഴിയും.

മേൽ പറഞ്ഞ സേവനങ്ങൾ ആവശ്യമുള്ളവർ കസ്റ്റമർ കെയർ സെന്ററിലെ (CCC)1912 നമ്പറിൽ വിളിച്ച് പേര്, വിലാസം, കൺസ്യൂമർ നമ്പർ (നിലവിൽ കൺസ്യൂമറാണെങ്കിൽ ) ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്താൽ മതി. അപേക്ഷ സ്വീകരിച്ചതിന്റെ സൂചകമായി അപേക്ഷകന് ഒരു ഡോക്കറ്റ് നമ്പർ നൽകും.
സേവന കേന്ദ്രത്തിലെ ഓപറേറ്റർ വിവരങ്ങൾ CCC മൊഡ്യൂളിൽ രേഖപ്പെടുത്തുകയും തത്സമയം ബന്ധപ്പെട്ട സെക്ഷൻ ഓഫീസിലെ ടെർമിനലിൽ ലഭ്യമാവുകയും ചെയ്യുന്നു.
സെക്ഷൻ ഓഫീസിലെ ഫ്രണ്ട് ഓഫീസ് ചുമതലയുള്ള ഉദ്യോഗസ്ഥൻ ഈ വിവരങ്ങൾ പരിശോധനാ ഉദ്യോഗസ്ഥന് കൈമാറുന്നു. പരിശോധനാ ഉദ്യോഗസ്ഥൻ അപേക്ഷകനെ ബന്ധപ്പെട്ട് ലഭ്യമായ വിവരങ്ങൾ ഉറപ്പു വരുത്തിയതിന് ശേഷം പരിശോധനാ സമയത്ത് അപേക്ഷകൻ കരുതി വെക്കേണ്ട രേഖകൾ ഏതൊക്കെയെന്ന് അറിയിച്ച് സ്ഥല പരിശോധനക്കുള്ള സമയം മുൻകൂട്ടി അറിയിച്ച് സ്ഥല പരിശോധന നടത്തി വിവരങ്ങൾ മൊബൈൽ ആപ്പിൽ ശേഖരിച്ച് ORUMANET ലേക്ക് കൈമാറ്റം ചെയ്യുന്നു. എസ്റ്റിമേറ്റിന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന് പണം ഓൺലൈനായോ കൗണ്ടർ മുഖേനയോ അടയ്ക്കാം. പണം അടയ്ക്കുന്ന മുറയ്ക്ക് നിർദ്ദിഷ്ട സേവനം നൽകി നടപടികൾ പൂർത്തിയാക്കുന്നു.
പാലക്കാട് ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പദ്ധതി ഘട്ടംഘട്ടമായി സംസ്ഥാന വ്യാപകമാക്കുകയാണ്. പദ്ധതി അടുത്ത ആഴ്ച മിക്കവാറും ഫെബ്രുവരി 6 ന് ബഹു. മുഖ്യമന്ത്രി / ബഹു. വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്യും.. കെ എസ് ഇ ബി യുടെ നേട്ടങ്ങളുടെ പട്ടികയിൽ ഒരു പൊൻ തൂവൽ കൂടി ചേർക്കപ്പെടുകയാണ്.

Spread the love
ബാലുശ്ശേരി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Balussery News Live

RELATED NEWS

NEWS ROUND UP