കാവുന്തറ തുരുത്തിമുക്ക് റോഡ് പ്രവര്‍ത്തിയിലെ അപാകത ഉടന്‍ പരിഹരിക്കും

നടുവണ്ണൂര്‍: കാവുന്തറ തുരുത്തിമുക്ക് റോഡ് പ്രവര്‍ത്തിയിലെ അപാകത ഉടന്‍ പരിഹരിക്കുമെന്ന് എംഎല്‍എ കെ.എം. സച്ചിന്‍ദേവ് അറിയിച്ചു. നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന നിങ്ങളോടൊപ്പം എംഎല്‍എ എന്ന പരിപാടിയില്‍ റോഡിനെക്കുറിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് സ്ഥലസന്ദര്‍ശനം നടത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ മറ്റ് ജനപ്രതിനി...

ഉള്ളിയേരി ബാലുശ്ശേരി റോഡില്‍ ഗതാഗത തടസ്സം നേരിടും

അത്തോളി : ഉള്ളിയേരി ബാലുശ്ശേരി റോഡില്‍ ഉള്ളിയേരി ടൗണില്‍ പാലം പണി നടക്കുന്നതിനാല്‍ ഗതാഗത തടസ്സം നേരിടും. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനായി പേരാമ്പ്ര ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ തെരുവത്ത്കടവ് കക്കഞ്ചേരി മുണ്ടോത്ത് കൂമുള്ളി വഴി പോകാവുന്നതാണ.് പേരാമ്പ്ര ഭാഗത്തു നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവുന്ന വ...

കൊയിലാണ്ടി ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ടുകാവ് റെയിൽവെ മേൽപ്പാലം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദർശിച്ചു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മന്ത്രി സ്ഥലത്തെത്തി സന്ദർശനം നടത്തിയത്. പാലത്തിന്റെ മുകളിലെ റോഡ് തകർന്നതോടെ ഇവിടെ ദിവസവും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. എംഎൽഎ കാനത്തിൽ ജമീല ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതിന്റെ അടിസ...

പുനർഗേഹം പദ്ധതിയുടെ ഭാഗമായി അനുവദിച്ച വീടുകളുടെ താക്കോൽ ദാനം കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു

കൊയിലാണ്ടി: പുനർഗേഹം പദ്ധതിയുടെ ഭാഗമായി അനുവദിച്ച വീടുകളുടെ കൊയിലാണ്ടി നിയോജക മണ്ഡലം തല താക്കോൽദാനം എംഎൽഎ കാനത്തിൽ ജമീല നിർവ്വഹിച്ചു. കടലോര മേഖലയിൽ 50 മീറ്ററിനുള്ളിൽ വീട് വച്ച് താമസിച്ചു വരുന്നവരെ മാറ്റിപ്പാർപ്പിക്കാൻ സംസ്ഥാന സർക്കാർ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍നടപ്പിലാക്കി വരുന്ന പദ്ധതിയാണ് പുനർഗേഹം. കടൽനിരപ്പ് ഉയർന്നു കൊണ്ടി...

എൻ്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതിയുമായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സ്

കായണ്ണ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ എൻ്റെ വീട്ടിലും കൃഷിത്തോട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ യൂണിറ്റ് തലത്തിലുള്ള ഉദ്ഘാടനം കായണ്ണ കൂടത്താംപൊയിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശശി നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ബിജി സുനിൽകുമാർ, ജില്ലാ കമ്മീഷണർ വി. രാജൻ, ജില്ലാ അസിസ്റ്റൻറ് ഓർഗനൈസിങ് കമ്മീഷണർ കെ...

നടുവണ്ണൂരിൽ ഡൊമിസിലിയറി കെയർ സെന്ററുകൾ പ്രവർത്തിക്കാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുന്നുമെന്ന് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു

നടുവണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ നടുവണ്ണൂരിൽ ഡൊമിസിലിയറി കെയർ സെൻ്ററുകൾ (ഡിസിസി) പ്രവർത്തിക്കാത്തത്, പ്രതിരോധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയാവുകയാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആരോപിച്ചു. നിലവിൽ ഒരാൾക്ക് രോഗം വന്നാൽ വീട്ടിലെല്ലാവർക്കും പകരുമെന്ന സ്ഥിതിയാണ് സംജാതമാവുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരെ മാത്രമാണ് ആശുപത്രി...

നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ വാക്സിൻ യജ്ഞം നടപ്പാക്കും

നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൽ‍ സെപ്റ്റംബർ ഏഴ് ചൊവ്വാഴ്ച വാക്സിൻ യജ്ഞം നടപ്പാക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ അറിയിച്ചു. ഇതിന്റെ ഭാഗമായി ആയിരത്തിയെഴുന്നൂറ് പേർക്ക് വാക്സിൻ‍ നൽകാനുള്ള ആസൂത്രണമാണ് നടന്ന് കൊണ്ടിരിക്കുന്നത്. കാവുന്തറയിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ഇരുന്നൂറ് പേർക്ക് ഓൺലൈ...

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളൻ മറുത

പേരാമ്പ്ര: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളൻ മറുത. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥ, നിര്‍മാണം, ക്യാമറ, ഡബ്ബിങ് എന്നീ ഏഴ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. നടുവണ്ണൂർ സ്വദേശിയായ അർജുൻ സാരംഗിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ചിരി...

നടുവണ്ണൂരിൽ സംസ്ഥാന പാതയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു

നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ സ്റ്റേറ്റ് ബാങ്കിനു സമീപം ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും കിണർ സ്ലാബിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പാണ് വാഹനം ഇടിച്ച് കിണറിന്റെ ആൾമറ തകർന്നത്. നാട്ടുക...

മറൈന്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇലക്ട്രോണിക്സ് പാര്‍ക്ക് എന്നിവ കൊയിലാണ്ടിയില്‍ കൊണ്ടുവരും: കാനത്തില്‍ ജമീല എംഎല്‍എ

കൊയിലാണ്ടി: മണ്ഡലത്തിന്റെ വികസന കുതിപ്പിനായി വിവിധ പദ്ധതികളുമായി കാനത്തില്‍ ജമീല എംഎല്‍എ. കൊയിലാണ്ടി വികസന തീരത്തേക്ക് മറൈന്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഇലക്ട്രോണിക്സ് പാര്‍ക്ക് എന്നിവ കൊണ്ടുവരുമെന്നും മണ്ഡലത്തിലെ എല്ലാ മേഖലയേയും ഉള്‍ക്കൊള്ളിച്ചുള്ള വികസന തുടര്‍ച്ച വരും വര്‍ഷങ്ങളില്‍ നടപ്പാക്കുമെന്നും കാനത്തില്‍ ജമീല എംഎല്‍എ അ...