ഉരുപുണ്യകാവ് ക്ഷേത്രത്തിലെ കവര്‍ച്ച; പ്രതിയെ ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി

കൊയിലാണ്ടി : മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിലെ ഭണ്ഡാരം കവര്‍ന്ന കേസിലെ പ്രതിയെ കൊയിലാണ്ടിയിലെത്തിച്ചു. എടപ്പാള്‍ സ്വദേശി പ്രജീഷ് (43) നെയാണ് കവര്‍ച്ച നടന്ന ഉരുപുണ്യ കാവ് ക്ഷേത്രത്തില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. 2020 ഡിസംബര്‍ 31 നാണ് ഉരുപുണ്യ കാവ് ക്ഷേത്രത്തില്‍ ഭണ്ഡാര കവര്‍ച്ച നടത്തിയത്. ക്ഷേത്രത്തിലെ സിസി ടിവിയിലെ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. പിന്നീട് മറ്റൊരു കവര്‍ച്ചാ കേസില്‍ ചങ്ങരംകുളം പൊലീസ് പ്രജീഷിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഉരുപുണ്യ കാവ് ക്ഷേത്രത്തിലെ...Read More »

കോവിഡ് ബാധിതരുള്ള വീടുകളില്‍ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു

പേരാമ്പ്ര : പേരാമ്പ്ര പഞ്ചായത്ത് നാലാം വാര്‍ഡില്‍ കോവിഡ് ബാധിതരുള്ള വീടുകളില്‍, പ്രാദേശികമായി വ്യക്തികളില്‍ നിന്ന് ശേഖരിച്ച ഫണ്ടുപയോഗിച്ച് പച്ചക്കറി,പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. നാലാം വാര്‍ഡ് മെമ്പര്‍ ശാരദ, തയ്യുള്ളതില്‍ പ്രകാശന്‍, കിഴക്കയില്‍ പ്രകാശന്‍, പി. മുഹമ്മദ് മാസ്റ്റര്‍, ബഷീര്‍ മാസ്റ്റര്‍, പ്രേം ദാസ്, വാര്‍ഡ് കണ്‍വീനര്‍ എം.പി. ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കിയാണ് ഫണ്ട് ശേഖരിച്ചത്. പുതിയ സാഹചര്യത്തില്‍ 17 ദിവസം കോറന്റയിനില്‍ കഴിയേണ്ട രോഗബാധിതരുടെ വീട്ടുകാര്‍ക്ക് ഏറെ ആശ്വാസം ...Read More »

ഓക്‌സി മീറ്റര്‍ ചാലഞ്ചിന് കെഎസ്ടിഎ തുക കൈമാറി

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കെ എസ് ടി എ. ഗ്രാമ പഞ്ചായത്തിന്റെ ഓക്‌സി മീറ്റര്‍ ചാലഞ്ചിലേക്ക് കെ.എസ്.ടി.എ ചങ്ങരോത്ത് ബ്രാഞ്ച് കമ്മിറ്റി 20,000 രൂപ കൈമാറി. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബ്രാഞ്ച് സെക്രട്ടറി പ്രബീഷ് പാലോറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരിക്ക് തുക കൈമാറി. കെഎസ്ടിഎ ജില്ല എക്‌സി. കമ്മിറ്റി അംഗം പി.സി. രാജന്‍, ബ്രാഞ്ച് കമ്മിറ്റി അംഗം കെ.എം. സുരേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി […] The post ഓക്‌സി ...Read More »

വിവാഹ വാര്‍ഷികത്തിനു മാറ്റിവെച്ച പണം കോവിഡ് പ്രതിരോധത്തിനായി നല്‍കി

കൂട്ടാലിട : കോട്ടൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലെ പൂനത്ത് കൂട്ടുമാവുള്ളതില്‍ വി.എം. മുഹമ്മദലി ഷമീന ദമ്പതികള്‍ പതിനേഴാം വിവാഹവാര്‍ഷികാഘോഷത്തിന് മാറ്റി വെച്ച തുക കൊണ്ട് വാര്‍ഡ് മെമ്പര്‍ സി.ഡി. പ്രീതയ്ക്ക് പള്‍സ് ഓക്‌സിമീറ്റര്‍ വാങ്ങി നല്‍കി മാതൃകയായി. പൊതുപ്രവര്‍ത്തകനായ മുഹമ്മദലി യും വനിതാ പോലീസായ കെ.കെ. ഷമീനയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി പ്രവര്‍ത്തിക്കുന്നുണ്ട് . ചടങ്ങില്‍ ആശാവര്‍ക്കര്‍ ഷീബാ ഊരാങ്ങിയിലും പങ്കെടുത്തു. The post വിവാഹ വാര്‍ഷികത്തിനു മാറ്റിവെച്ച പണം കോവിഡ് പ...Read More »

കോവിഡ് പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്ന് വെള്ളിയൂര്‍ എയുപി സ്‌കൂള്‍

പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്ന് വെള്ളിയൂര്‍ എയുപി സ്‌കൂള്‍. പഞ്ചായത്തിന്റെ പ്രതിരോധ പ്രവര്‍ത്തനത്തിന് വേണ്ടി സ്‌കൂളിലെ സ്റ്റാഫ് അംഗങ്ങള്‍ 28000 രൂപയാണ് ഒന്നാം ഘട്ടത്തില്‍ നല്‍കിയത്. പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടിക്ക് ഹെസ് മാസ്റ്റര്‍ കെ.സി. മജീദ് തുക കൈമാറി. വാര്‍ഡ് മെമ്പര്‍ കെ. മധു കൃഷ്ണന്‍. പഞ്ചായത്ത് സെക്രട്ടറി കെ. നാരായണന്‍, അസി: സെക്രട്ടറി കെ. ഷബീന സ്റ്റാഫ് സെക്രട്ടറി ടി.കെ. നൗഷാദ്, ടി.കെ. മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. The post കോവിഡ...Read More »

കോവിഡ് രോഗികള്‍ക്ക് സഹായവുമായി ഗ്രാമശ്രീ സ്വയം സഹായ സംഘം

പേരാമ്പ്ര : കോവിഡ് ബാധിതര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കി വാളൂര്‍ ഗ്രാമശ്രീ സ്വയം സഹായ സംഘം. പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലവ്‌സ്, അണുനാശീകരണ ലായനി, ഫോഗ് മിഷ്യന്‍ എന്നിവയാണ് നൊച്ചാട് പഞ്ചായത്തിന് കൈമാറിയത്. കോവിഡ് രോഗികള്‍ക്ക് വളരെ സഹായമാകുന്ന ഈ ഉപകരണങ്ങള്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പറ്റേരിക്കണ്ടി ഏറ്റുവാങ്ങി. ചടങ്ങില്‍ 7-വാര്‍ഡ് മെമ്പര്‍ ഷിനി, മുന്‍ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍, സുരേഷ്, രാജന്‍, രാമചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു     The post കോവിഡ് രോഗികള്‍ക്ക് സഹായ...Read More »

കോവിഡ് ബാധിതര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കി

തുറയൂര്‍: തുറയൂര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ കോവിഡ് ബാധിതര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പയ്യോളി ബസാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കി. മെഡിക്കല്‍ ഉപകരണങ്ങളായ ഗ്ലൂക്കോമീറ്റര്‍, എന്‍നയന്റീ ഫൈവ് മാസ്‌ക്, സ്ട്രിപ്പുകള്‍, സ്ഫിഗ് മോ മാനോമീറ്റര്‍ തുടങ്ങിയവയാണ് നല്‍കിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാര്‍ യൂണിറ്റ്, തുറയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ഗിരീഷിന് കൈമാറി. വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടില്‍ സമിതി പ്രസി...Read More »

പെട്രോള്‍ വിലവര്‍ദ്ധനവ് മോദിയുടെ കോലം കത്തിച്ചു ജനതാദള്‍- എസ് പ്രതിഷേധിച്ചു

പേരാമ്പ്ര: ദിനംപ്രതി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. കോവിഡും , ലോക് ഡൗണ്‍ മൂലമുള്ള ദുരിതം പേറുന്ന ജനങ്ങളുടെ മേല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്....Read More »

കോവിഡ് പ്രതിരോധത്തിന് നിളയുടെ കൈത്താങ്ങ്

പേരാമ്പ്ര: നാടിനെ കോവിഡ് കാര്‍ന്ന് തിന്നുമ്പോള്‍ കൈത്താങ്ങുമായി നിള പരിസ്ഥിതി സൗഹൃദ സംഘം. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്‍സ് ഓക്‌സിമീറ്റര്‍, പിപിഇ കിറ്റ് ഇവ വാങ്ങുന്നതിലേക്ക് അരിക്കുളം നിള പരിസ്ഥിതി സൗഹൃദ സംഘത്തിന്റെ സംഭാവനയായി പതിനായിരം രൂപ നല്‍കി. സംഘം സെക്രട്ടറി പി.കെ. അന്‍സാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍ക്ക് രൂപ കൈമാറി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ. സുന്ദരരാജന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ബിനി...Read More »

പ്രതീക്ഷകള്‍ അസ്തമിച്ചു; കരുവോട്ചിറ പുഞ്ചകൃഷിനശിച്ചു

പേരാമ്പ്ര: കനത്ത മഴയില്‍ വെള്ളം കയറി കരുവോട്ചിറയില്‍ പുഞ്ചകൃഷി വ്യാപകമായി നശിച്ചു. കരുവോട് പാടശേഖര സമിതി കൃഷിക്കാര്‍ ഏപ്രില്‍ 30 ന് നെല്ല് കൊയ്‌തെടുക്കാന്‍ കഴിയുമായിരുന്നു, ന്യൂനമര്‍ദ്ദമില്ലായിരുന്നെങ്കില്‍ മെയ് 25 ന് വിളവെടുക്കാന്‍ നില്‍ക്കെയാണ് പുഞ്ചയില്‍ വെള്ളം കയറി നശിച്ചത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഷീദ നടുക്കാട്ടില്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ സറീന ഒളോറ, വികസന സമിതി അംഗങ്ങള്‍ എന്നിവര്‍ കീഴ്പ്പയ്യൂര്‍ കരുവോട് ചിറയിലെ കൃഷിനാശം സംഭവിച്...Read More »

More News in perambra