ബദല്‍പാത: മലപ്പുറത്തെ ഒഴിവാക്കിയത് പുനഃപരിശോധിച്ചേക്കും

മലപ്പുറം: മൈസൂരുവില്‍ നിന്നും മലബാറിലേക്കുള്ള ബദല്‍ പാതയില്‍ നിന്നും മലപ്പുറത്തെ ഒഴിവാക്കിയ തീരുമാനം പുനഃപരിശോധിച്ചേക്കും. മൈസുരുവില്‍ നിന്ന് കോഴിക്കോട് വിമാനത്താവളം വരെ പാത നീട്ടുന്നതിന്റെ സാധ്യതയും ഏറ്റെടുക്കേണ്ടി വരുന്ന സ്ഥലം ഉള്‍പ്പെടെയുള്ള വിവരങ്ങളും ആരാഞ്ഞെന്നു ദേശീയ പാത അതോറിറ്റി അധികൃതര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നിര്‍മിക്കുന്നത്. മൈസൂരുവിലേക്കുള്ള രാത്രി യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും. മൈസൂരുവിലെ വാജ്‌പേയി സര്‍ക്കിളില്‍ നിന്നു തുടങ...Read More »

കൃഷ്ണ ക്ഷേത്രത്തിലേക്ക് ട്രെക്കിം​ഗ്

ഹിമാചൽ പ്രദേശിലെ കിനൗർ ജില്ലയിലുള്ള യുല്ല കൻഡ ട്രെക്കിംഗ് തരുന്നത് ഒരു പ്രത്യേക തരം സുഖമായിരിക്കും. കിനൗർ മലനിരകളുടെ തൊട്ടടുത്ത് സഞ്ചാരികളെ ഈ ട്രെക്കിംഗ് എത്തിക്കുന്നു. ഹിമാചൽ പ്രദേശിലെ ഈ മാന്തിക മലനികളിലൂടെയുള്ള ട്രെക്കിംഗ് 12 കിലോമീറ്റർ ദൂരമുള്ളതാണ്. ഇതിനെ  ഒരു തീർത്ഥാടന യാത്രയായും കണക്കാക്കാം. കാരണം ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്. ആകർഷകമായ കാഴ്ച്ചകൾക്കും പ്രത്യേക അനുഭൂതിക്കും അപ്പുറം ഒരു തീർത്ഥാടന അനുഭവം കൂടി സമ്മാനിക്കുന്നു. രാജ്യത്ത് തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ...Read More »

പുരാണങ്ങള്‍ ഉറങ്ങുന്ന മണ്ണ് -പാഞ്ചാലിമേട്

കോടമഞ്ഞില്‍ കുളിച്ചുണരുന്ന മലനിരകള്‍ കാണാന്‍ ഇഷ്ട്ടമാണോ? പച്ചപ്പട്ടുമെത്ത വിരിച്ച പുല്‍മേട്ടില്‍ ഓടിക്കളിക്കാണോ? പുരാണങ്ങള്‍ ഉറങ്ങുന്ന മണ്ണിന്റെ ചരിത്രം തേടിയിറങ്ങണമെങ്കില്‍ ഇടുക്കിയിലെ പാഞ്ചാലിമേടെന്ന വിസ്മയം ലോകത്ത് എത്തണം. സമുദ്രനിരപ്പില്‍നിന്ന് 2500 അടിയോളം ഉയരത്തിലുള്ള പാഞ്ചാലിമേടിന്റെ വശ്യചാരുത സഞ്ചാരികളുടെ ലഹരി തന്നെയാണ് എന്നും. മലനിരകളും കോടയും ചേർന്ന ദൃശ്യവിരുന്നാണ്‌ അതിൽ മുഖ്യം. മലനിരകളെ തൊട്ടുതലോടി വിരുന്നെത്തുന്ന കോടമഞ്ഞും മഞ്ഞുമൂടിയ മലനിരകളും ആരെയും അതിശയിപ്പിക്കും. പ്രകൃതി സൗന്ദ...Read More »

സഞ്ചാരികളുടെ സ്വര്‍ഗം- കൂര്‍ഗ്

മഞ്ഞിന്‍പുതപ്പുമെടുത്തണിഞ്ഞ് ഒരിക്കലും പച്ചപ്പുവിടാതെ കാപ്പിയുടെയും ഓറഞ്ചിന്റെയും ഗന്ധമുള്ള കാറ്റുമായി കാത്തിരിക്കുകയാണ് കൂര്‍ഗ്. ആദ്യകാഴ്ചയില്‍ത്തന്നെ കൂര്‍ഗിനെ നമ്മള്‍ പ്രണയിച്ചുപോകും. ചെല്ലുന്നവരെയെല്ലാം ആരാധകരാക്കാന്‍ കഴിയുന്ന വല്ലാത്തൊരു വശ്യതയുണ്ട് പശ്ചിമഘട്ടത്തിലെ മലനാട് ഭാഗത്ത് കിടക്കുന്ന കൂര്‍ഗിന്. കര്‍ണാടകത്തിലെ തെക്ക് – പടിഞ്ഞാറന്‍ ഭാഗത്തായിട്ടാണ് കൂര്‍ഗ് ജില്ലയുടെ കിടപ്പ്. സമുദ്രനിരപ്പില്‍ നിന്നും 900 മീറ്റര്‍ മുതല്‍ 1715 മീറ്റര്‍ വരെ ഉയരത്തിലാണ് ഈ സ്ഥലം. ഇന്ത്യയുടെ സ്‌കോട്ട...Read More »

വട്ടവട ​ഗ്രാമം കണ്ടാലോ…

പ്രകൃതിയുടെ ഭംഗി ആളുകളിലേക്ക് എത്തിക്കുന്ന ഇടമാണ് വട്ടവട.സമാധാനത്തിന്റെ അന്തരീക്ഷമെന്ന് വിശേഷിപ്പിക്കാം വട്ടവടയെ… ഹരിതസാന്ദ്രമായ മലഞ്ചെരിവുകളും താഴ്വാരങ്ങളുമാണ് മൂന്നാറിനെ സവിശേഷമാക്കുന്നത്. എന്നാൽ വട്ടവട ​ഗ്രാമം പ്രസിദ്ധമാകുന്നത് സമൃദ്ധമായ പച്ചക്കറിത്തോട്ടങ്ങളുടെ പേരിലാണ്. മൂന്നാറിൽ നിന്ന് കിഴക്ക്, 45 കിലോമീറ്റർ ദൂരെ തമിഴ്നാടിനോട് ചേർന്നുകിടക്കുന്ന ഈ ​ഗ്രാമത്തിൽ വിളയുന്നത് കേരളത്തിലെ തന്നെ മികച്ച കായ്കറികളാണ്. സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലാണ് വട്ടവട സ്ഥിതിചെയ്യുന്നത്. വർഷം...Read More »

രാമക്കൽ‌മേട്ടിലേക്ക് …

സന്ദര്‍ശകര്‍ക്ക് കുളിര്‍മ്മ നല്കാന്‍ രാമക്കല്‍മേട്ടിലേക്ക് പോവാം… ഓരോ യാത്രകളിലും വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ചിലർ പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് ഇടുക്കി ജില്ലയിലെ രാമക്കൽ‌മേട്. പശ്ചിമഘട്ട മലനിരകളിലായി സമുദ്രനിരപ്പിൽ നിന്ന് 3500 അടി ഉയരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ഇത്രയും ഉയരം കീഴടക്കി രാമക്കൽ‌മേടിന്റെ ഉച്ചിയിൽ എത്തിയാൽ തമിഴ്നാടിന്റെ സൗന്ദര്യം കാണാം. കേരളത്തിന്റെ മലമുകളിൽ നിന്ന് തമിഴ്നാട് നോക്...Read More »

പറന്ന് കാണാം വയനാട് ; വയനാടിനെ അറിഞ്ഞ് ഒരു ഹെലികോപ്റ്റര്‍ യാത്ര

വയനാട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെ ‘ബ്ലൂ വേവ്‌സ് ‘ഒരുക്കുന്ന ‘പറന്ന് കാണാം വയനാട്’ ഫെബ്രുവരി 13,14 തീയതികളില്‍ നടക്കും. വൈത്തിരി പഞ്ചായത്ത് ഗ്രൗണ്ടില്‍ നിന്നാണ് അഞ്ചു മിനുട്ട് നീളുന്ന ആകാശയാത്രയ്ക്ക് തുടക്കം. ചുരത്തിനുമുകളിലൂടെ പറന്ന് വയനാടിന്റെ സര്‍വസൗന്ദര്യങ്ങളും ഒപ്പിയെടുക്കാന്‍ പാകത്തിലായിരിക്കും യാത്ര. കോവിഡാനന്തരം ഉണരുന്ന ടൂറിസം മേഖലയ്ക്ക് കരുത്തുപകരാന്‍ ഒരുക്കിയ .ഹെലികോപ്റ്റര്‍ റൈഡിലേക്ക് ഇതിനകം നിരവധി പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കു...Read More »

തോൽ‌പ്പെട്ടി വന്യജീവി സങ്കേതത്തിലേക്ക് …

വയനാട് ജില്ലയിലെ മാനന്തവാടിയിൽ നിന്ന് 20 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന മനോഹരമായ തോൽ‌പ്പെട്ടി വന്യജീവി സങ്കേതമാണ്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളാൽ സമ്പന്നമായ തോൽ‌പ്പെട്ടി സങ്കേതം ആഭ്യന്തര, അന്തർ‌ദ്ദേശീയ വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. സന്ദർശകരെ പുറം മേഖലയിലേക്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇടതൂർന്ന വനങ്ങളും ചുറ്റുമുള്ള അതിശയകരമായ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാനുള്ള മികച്ച അവസരമായിരിക്കും ജീപ്പ് സഫാരി. ആന കന്നുകാലികൾ, സാമ്പാർ മാൻ, കാട്ടുപോത്ത്, കരടി, മലബാർ അണ്ണാൻ, ഇടയ്ക്...Read More »

ഇടുക്കി ഡാമിന് പറയാന്‍ ചരിത്രമേറെ…

ഇടുക്കി ഡാം ഒരു വലിയെ ചെറിയ ചരിത്രം ലോകത്തര ആർകിടെക്റ്റുകളെപ്പോലും വിസ്മയിപ്പിക്കുന്ന ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കിയിൽ പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന ഇടുക്കി അണക്കെട്ടും ബ്രിട്ടീഷുകാരുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. 1922 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്സു ജെ. ജോണിന്റെ പേരു പറയാതെ ഡാമിന്റെ ചരിത്രം തുടങ്ങുവാനാകില്ല. ഇടുക്കിയിലെ തന്റെ നായാട്ടിനിടയിൽ കണ്ടെത്തിയ കൊലുമ്പൻ എന്ന ആദിവാസി ജോണിന്റെ കൂടെ കൂടിയതോടെയാണ് ഒരു വലിയ ചരിത്രത്തി...Read More »

പീരുമേടിന്റെ പ്രത്യേകതയറിയാമോ ?

ഇടുക്കി ജില്ലയിലെ മലയോരപട്ടണമാണ് പീരുമേട്. കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഏറെ പ്രധാനപ്പെട്ടൊരു ഹില്‍ സ്റ്റേഷനാണിത്. മനോഹരമായ കാലാവസ്ഥയും പ്രകൃതിയുമാണ് പീരുമേടിന്റെ പ്രത്യേകത. തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന സൂഫിവര്യന്‍ പീര്‍ മുഹമ്മദിന്റെ പേരുമായി ബന്ധപ്പെട്ടാണത്രേ പീരുമേടിന് ആ പേര് ലഭിച്ചത്. കോട്ടയം ജില്ലയില്‍ നിന്നും 75 കിലോമീറ്ററാണ് പീരുമേട്ടിലേയ്ക്കുള്ള ദൂരം. ഇടുക്കിയില്‍ നിന്നും തേക്കടിയിലേയ്ക്ക് പോകുന്ന വഴിയിലാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയര...Read More »

More News in travel