ഈങ്ങാപ്പുഴയിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ പുതിയ ഇനം പക്ഷികള്‍

ഈങ്ങാപ്പുഴയിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ പുതിയ ഇനം പക്ഷികള്‍
May 16, 2022 02:42 PM | By arya lakshmi

താമരശ്ശേരി : പ്രകൃതിയിലെ വൈവിധ്യങ്ങള്‍ തുറന്നുകാട്ടി താമരശ്ശേരി ഈങ്ങാപ്പുഴയിലെ ജൈവവൈവിധ്യ പാര്‍ക്കില്‍ പുതിയ ഇനം പക്ഷികള്‍.


ലോക ദേശാടനപക്ഷി ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട് സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വിഭാഗം, കോഴിക്കോട് ബേഡേഴ്‌സ്, കാക്കവയല്‍ വനസംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സര്‍വേയിലാണ് വിവിധയിനം പക്ഷികളെ കണ്ടെത്തിയത്.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്ത സര്‍വ്വേക്ക് എബ്രഹാം അധ്യക്ഷത വഹിച്ചു.

മാക്കാച്ചിക്കാട (ശ്രീലങ്ക ഫ്രോഗ്മൗത്ത്), രാച്ചാങ്ങന്‍ (ജേര്‍ഡന്‍സ് നൈറ്റ്ജാര്‍), പുള്ളിച്ചിലപ്പന്‍ (പഫ് ത്രോട്ടഡ് ബാബ്ലര്‍), തീക്കാക്ക (മലബാര്‍ ട്രോഗന്‍) എന്നിവ ഉള്‍പ്പെടെ 35 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.

മാക്കാച്ചിക്കാടയെ ആദ്യമായാണ് ഇവിടെ കണ്ടെത്തുന്നത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് 38 പേര്‍ ചേര്‍ന്നാണ് സര്‍വേ പൂര്‍ത്തീകരിച്ചത്.

ഫോറസ്റ്റ് ഓഫീസര്‍മാരായ ടി. സുരേഷ്, എം.ആര്‍. സുരേഷ്, ആന്‍സി ഡയാന, ഭവ്യ ഭാസ്‌കര്‍, പക്ഷിനിരീക്ഷകരായ വി.കെ. മുഹമ്മദ് ഹിറാഷ്, എം.പി. സുബൈര്‍, യദു പ്രസാദ് എന്നിവരാണ് സര്‍വ്വേക്ക് നേതൃത്വം നല്‍കിയത്.

കൊടുവള്ളി ഗവ. കോളേജ് സുവോളജി വിദ്യാര്‍ഥികളും വനംവകുപ്പ് ജീവനക്കാരും സര്‍വേയില്‍ പങ്കെടുത്തു.

New species of birds at the Ingapuzha Biodiversity Park

Next TV

Related Stories
മാന്ത്രിക ചുവടുമായി ഗോള്‍ വല തകര്‍ത്ത് കൂരാച്ചുണ്ടിന്റെ മലയോരത്തു നിന്ന് നക്ഷത്രാവതാരം

Jun 23, 2022 01:25 PM

മാന്ത്രിക ചുവടുമായി ഗോള്‍ വല തകര്‍ത്ത് കൂരാച്ചുണ്ടിന്റെ മലയോരത്തു നിന്ന് നക്ഷത്രാവതാരം

കാര്‍ഷിക സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന കൂരാച്ചുണ്ടിന്റെ മലയോരത്തു...

Read More >>
വായനയ്ക്ക് മധുരമേകാന്‍ തേന്‍പടക്കം മെയ് 29  ന്

May 27, 2022 12:11 PM

വായനയ്ക്ക് മധുരമേകാന്‍ തേന്‍പടക്കം മെയ് 29 ന്

യുവകവി ജിനേഷ് കോവിലകത്തിന്റെ നാലാമത്തെ കവിതാസമാഹാരമായ...

Read More >>
ബാലുശ്ശേരി ഗേള്‍സ് സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

May 25, 2022 09:23 PM

ബാലുശ്ശേരി ഗേള്‍സ് സ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം

ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇനി മുതല്‍ ആണ്‍കുട്ടികളും...

Read More >>
പൈപ്പിനുള്ളില്‍ കഴുത്ത് കുരുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി മുക്കം ഫയര്‍ഫോഴ്‌സ്

May 20, 2022 03:42 PM

പൈപ്പിനുള്ളില്‍ കഴുത്ത് കുരുങ്ങിയ പൂച്ചയ്ക്ക് രക്ഷകരായി മുക്കം ഫയര്‍ഫോഴ്‌സ്

പൈപ്പിനുള്ളില്‍ കഴുത്ത് കുരുങ്ങി ചക്രശ്വാസം വലിച്ച പൂച്ചക്കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ...

Read More >>
കെ.വി കലയ്ക്ക് ജാസ് മീഡിയ അവാര്‍ഡ്

May 16, 2022 01:10 PM

കെ.വി കലയ്ക്ക് ജാസ് മീഡിയ അവാര്‍ഡ്

ബാലുശ്ശേരിയില്‍ പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന...

Read More >>
കക്കയം ഫെസ്റ്റ് ജനകീയ ഉത്സവമാക്കാന്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഗോള്‍ഡന്‍ ഹാര്‍ട്ട് അഗ്രോപാര്‍ക്കും

May 12, 2022 01:53 PM

കക്കയം ഫെസ്റ്റ് ജനകീയ ഉത്സവമാക്കാന്‍ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ഗോള്‍ഡന്‍ ഹാര്‍ട്ട് അഗ്രോപാര്‍ക്കും

മെയ് 19 നു തുടങ്ങി 31നു അവസാനിക്കുന്ന രീതിയിലാണു ഫെസ്റ്റിന്റെ സംഘാടനം. കരിയാത്തുമ്പാറ ഗോള്‍ഡന്‍...

Read More >>
Top Stories