ബാലുശ്ശേരി : പനങ്ങാട് സൗത്ത് എയുപി സ്‌കൂളില്‍ ഹിരോഷിമ നാഗസാക്കി - കിറ്റിന്ത്യ ദിനം സമുചിതമായി ആചരിച്ചു.
ചടങ്ങ് പ്രധാന അധ്യാപകന്‍ ആഷാ മോഹന്‍ ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സയന്‍സ് കോഡിനേറ്റര്‍ മനോജ് അധ്യക്ഷത വഹിച്ചു.
ബ്രിട്ടീഷുകാരുടെ ക്രൂരവും പൈശാചികവുമായ ഭരണത്തില്‍ നിന്നും ഇന്ത്യയെ വിമുക്തമാക്കി സ്വാതന്ത്ര്യം നേടിത്തരാന്‍ പ്രയത്‌നിച്ച ധീര ദേശാഭിമാനികളെ സ്മരിച്ചുകൊണ്ട് കിറ്റിന്ത്യ സന്ദേശം കുട്ടികളില്‍ എത്തിക്കാന്‍ ഈ ചടങ്ങിന് സാധിച്ചു.
സ്റ്റാഫ് സെക്രട്ടറി സുജേഷിന്റെ നേതൃത്വത്തില്‍ 'ധീരമായ സമരമുഖങ്ങളിലൂടെ നടന്നുപോയ നാള്‍വഴികള്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. കായിക അധ്യാപകന്‍ റഷീദ് കുട്ടികള്‍ക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
Hiroshima Nagasaki - Kid India Day celebrated at Panangad South AUP School