വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു
Aug 15, 2022 11:16 PM | By RANJU GAAYAS

 കോട്ടൂര്‍: പെരുവച്ചേരി ഗവ: എല്‍പി സ്‌ക്കൂളില്‍ സ്വാതന്ത്രദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ ഇ .നാരായണന്‍ പതാക ഉയര്‍ത്തി. വാര്‍ഡ് മെമ്പര്‍ കെ.പി മാനോഹരന്‍ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട് കെ ശശി, സി.കെ രജീഷ്, ഇ ഗോവിന്ദന്‍ നമ്പീശന്‍, വി.കെ ഇസ്മയില്‍, കെ.പി സുബീറ, എ അന്‍ഷിദ എന്നിവര്‍ സംസാരിച്ചു.


കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികളെയും ഉപഹാരം നല്‍കി ആദരിച്ചു. എക്‌മെന്‍ സൊസൈറ്റി പെരവച്ചേരിയുടെ നേതൃത്വത്തില്‍ പായസ വിതരണവും നടത്തി.ഡാര്‍ഗന്‍ ബീറ്റ്‌സ് നാസിക്ക് ഡോളിന്റെ അകമ്പടിയോടെ സ്വാതന്ത്രദിന സന്ദേശ യാത്രയും നടത്തി.

നന്മണ്ട: സരസ്വതി വിദ്യാമന്ദിറില്‍ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അമൃതോത്സവത്തോടനുബന്ധിച്ച് പ്രിന്‍സിപ്പാള്‍ പ്രേമ. പി പതാക ഉയര്‍ത്തി. സ്‌കൂള്‍ ലീഡര്‍ പ്രിയങ്ക രാജീവ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്‌കൂള്‍ സീനിയര്‍ അധ്യാപിക നന്ദിനി ഉണ്ണി ചടങ്ങിന് സ്വാഗതം പറഞ്ഞു. വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നന്മണ്ട ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡ് മെമ്പര്‍ അഭിന്‍രാജ് മുഖ്യാതിഥി ആയിരുന്നു. ബാലകൃഷ്ണന്‍ നന്മണ്ട(ആര്‍മി Rtd) സ്വാതന്ത്ര്യദിനസന്ദേശം നല്‍കി.

വിദ്യാര്‍ത്ഥികളായ എ.ജെ അദ്വൈത്, കാളിദാസ്, ശ്രേയ, ദേവാംഗന, നിയ തുടങ്ങിയവര്‍ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യദിനത്തെ കുറിച്ച് സംസാരിച്ചു. അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ദേശഭക്തിഗാനം ആലപിച്ചു. അരവിന്ദ ജയന്തിയോടനുബന്ധിച്ച് മഹര്‍ഷി അരവിന്ദിനെ കുറിച്ച് സ്‌കൂള്‍ പാര്‍ലമെന്റ് സ്പീക്കര്‍ ജെ.ഡി യദുദേവ് സംസാരിച്ചു.

ചടങ്ങില്‍ വിദ്യാലയ സമിതി സെക്രട്ടറി ഡോ.എസ്. വിക്രമന്‍, ക്ഷേമസമിതി പ്രസിഡന്റ് ദിനകരന്‍, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ശ്രീജിന, സ്റ്റാഫ് സെക്രട്ടറി വന്ദന പത്മനാഭന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ പാര്‍ലമെന്റ് ഡെപ്യൂട്ടി ലീഡര്‍ ശ്രീലക്ഷ്മി എസ് നന്ദി പറഞ്ഞു.

തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സ്വാതന്ത്ര്യസമര സേനാനികളുടെ വേഷങ്ങള്‍ അവതരിപ്പിച്ചു. വന്ദേമാതരം വ്യായാം യോഗ്, ഭാരത് മാതാ പൂജ തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടത്തി. പായസം വിതരണത്തോടെ പരിപാടികള്‍ അവസാനിച്ചു.

കൂട്ടാലിട: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റ് സ്വാതന്ത്ര്യ ദിനത്തിന് മുതിര്‍ന്ന വ്യാപാരിയും ഇന്നേ ദിവസം എഴുപത്തഞ്ചാം |ജന്മദിനമാഘോഷിക്കുന്ന മണിയൂര്‍ കുമാരേട്ടന്‍ പതാക ഉയര്‍ത്തി.


ചടങ്ങില്‍ കെവിവിഇ കൂട്ടാലിട യൂനിറ്റ് സെക്രട്ടറി മമ്മുക്കുട്ടി സ്വാഗതം പറഞ്ഞു. കെവിവിഇഎസ് കൂട്ടാലിട യൂനിറ്റ് പ്രസിഡന്റ് രമാദേവി അധ്യക്ഷയായി. ബഷീര്‍ ആശംസ അര്‍പ്പിച്ചുസംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൂട്ടാലിട യൂനിറ്റ് ട്രഷറര്‍ ഹമീദ് കൂടത്തും കണ്ടി ചടങ്ങില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൂട്ടാലിട അങ്ങാടിയില്‍ പായസ വിതരണവും നടത്തി.

Independence Day was celebrated on a grand scale with various events

Next TV

Related Stories
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 07:21 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

Oct 2, 2022 05:23 PM

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാഘോഷം

കെപിസിസി ഗാന്ധിദര്‍ശന്‍ സമിതി ബാലുശ്ശേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍...

Read More >>
മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Oct 2, 2022 03:21 PM

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

മിതമായ കോഴ്‌സ് ഫീ; ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു ...

Read More >>
ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

Oct 2, 2022 09:16 AM

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍

ഇന്ന് ഗാന്ധിജയന്തി: പ്രായത്തിന്റെ അവശതകള്‍ മറന്ന് ശുചീകരണത്തില്‍ പങ്കാളികളായി വൃദ്ധദമ്പതികള്‍...

Read More >>
കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

Oct 1, 2022 09:07 PM

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു

കുട്ടികള്‍ക്ക് കളിക്കാം ചിരിക്കാം ആര്‍ത്തുല്ലസിക്കാം; കുട്ടികളുടെ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു...

Read More >>
പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Oct 1, 2022 03:17 PM

പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

നടുവണ്ണൂര്‍ പഞ്ചായത്തില്‍ പോഷണ്‍ മാസാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍...

Read More >>
Top Stories