ഉള്ളിയേരി: കോഴിക്കോട് റൂറല്‍ ഡിസ്ട്രിക്റ്റ് പോലീസ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സൊസൈറ്റിയിലെ സേനാംഗങ്ങളുടെ മക്കളില്‍ 2022 വർഷത്തെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
ഉള്ളിയേരി സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി അത്തോളി പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി.കെ ജിതേഷ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് വി.പി അനില്‍ കുമാര്‍ അധ്യക്ഷനായി.
സംഘം വൈസ് പ്രസിഡന്റ് ഇ.പി ശിവാനന്ദന്‍, കെപിഎ മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.എ രഘുനാഥന്‍, സംഘം ഡയറക്ടർ ബോര്‍ഡ് അംഗങ്ങളായ കെ.ബാബു, എം.കെ പുരുഷോത്തമന്‍, പി.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്എസ്എല്‍സിയില്‍ 29 വിദ്യാര്‍ഥികള്‍ക്കും, പ്ലസ് ടുവില്‍ 27 വിദ്യാര്‍ഥികള്‍ക്കുമാണ് ഉപഹാരങ്ങള്‍ നല്‍കിയത്. പരിപാടിയില്‍ കുടുംബാംഗങ്ങളും പങ്കെടുത്തു.
SSLC, Plus Two High pass students were felicitated by Kozhikode Rural District Police Co-operative Credit Society